ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
കൊല്ലം അയത്തിൽ സ്വദേശി സാനിഷാണ് പുനലൂർ പൊലീസിന്റെ പിടിയിലായത്

കൊല്ലം: ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ആറു വയസുകാരി എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ. കൊല്ലം അയത്തിൽ സ്വദേശി സാനിഷാണ് പുനലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ പാലരുവി എക്സ്പ്രസിലാണ് സംഭവം. മറ്റൊരു യാത്രക്കാരി ദൃശ്യങ്ങൾ പകർത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്നും മുത്തച്ഛനോടൊപ്പം കേരളത്തിൽ തീർത്ഥാടനത്തിനായി എത്തി പാലരുവി എക്സ്പ്രസ്സിൽ മടങ്ങി പോവുകയായിരുന്നു ആറു വയയസുകാരി. പ്രതി മുൻപ് വധശ്രേമക്കേസ്സിൽ ശിക്ഷ അനുവച്ചിട്ടുണ്ട്. പുനലൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.കെ പ്രദീപ്, ഉദ്യോഗസ്ഥരായ പ്രേംകുമാർ, കണ്ണൻ, ഡനേഷ്, രതീഷ്, മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story
Adjust Story Font
16

