Quantcast

കൊലക്കേസ് പ്രതിയെ വാഹനമിടിച്ച് കൊന്നകേസിൽ 3 പേർ കൂടി പൊലീസ് പിടിയിൽ

ടിപ്പര്‍ ബൈക്കില്‍ ഇടിപ്പിച്ചാണ് മാരായമുട്ടം സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-04-17 04:34:39.0

Published:

17 April 2023 4:23 AM GMT

killed , hitting the vehicle,  accused, police custody, crime, latest malayalam news
X

തിരുവനന്തപുരം: വാഹനം ഇടിപ്പിച്ച് കൊലക്കേസ് പ്രതിയെ കൊന്ന കേസിൽ മൂന്ന് പേര്‍ കൂടി പൊലീസ് പിടിയില്‍. ശ്യാംലാല്‍, വിനീത്, സനല്‍ എന്നിരെയാണ് മാരായമുട്ടം പൊലീസ് പിടികൂടിയത്. ടിപ്പര്‍ ബൈക്കില്‍ ഇടിപ്പിച്ചാണ് മാരായമുട്ടം സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ഒന്നാം പ്രതി ശരത്തിന്റെ സഹോദരനാണ് ശ്യാം ലാല്‍. ശ്യാംലാലിന്‍റെ ടിപ്പറാണ് കൊലപാതകത്തിനായി ഉപയോഗിച്ചത്.

ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശ്യാംലാലിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മരിച്ച രഞ്ജിത്ത് കൊലപാതക കേസ് പ്രതി ആണ്. സുഹ്യത്തുക്കളായ ശരത്തും രഞ്ജിത്തും തമ്മിലുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story