'തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിന്റെ സ്‌ട്രൈക്ക് റേറ്റ് കൂടാൻ കാരണം യുവജന സാന്നിധ്യം കൂടിയത് ' - പി.കെ ഫിറോസ്
നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഇല്ലാത്ത ജില്ലയാകും മലപ്പുറമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിന്റെ സ്‌ട്രൈക്ക് റേറ്റ് കൂടാൻ കാരണം യുവജന സാന്നിധ്യം കൂടിയത് കൊണ്ടാണന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മീഡിയവണിനോട്. പാർട്ടി ഇത്തവണ യുവാക്കളെ പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ചർച്ച നടത്തും. താനൂരിൽ ഇത്തവണ യുഡിഎഫിൽ ആരു മത്സരിച്ചാലും വലിയ വിജയം നേടുമെന്നും ഫിറോസ് പറഞ്ഞു.
മലപ്പുറത്ത് എല്ലാ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രതിപക്ഷം ഇല്ലാത്ത ഒരു ജില്ലാ പഞ്ചായത്ത് ആണ് മലപ്പുറത്തേത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഇല്ലാത്ത ജില്ലയാകും മലപ്പുറമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. യുവാക്കളെ ഇത്രയേറെ അവഗണിച്ചൊരു സർക്കാർ ഉണ്ടായിട്ടില്ല. യുവാക്കൾ നാട് വിടുകയാണ്. കേരളത്തെ സംരക്ഷിക്കാൻ യുവാക്കൾക്കേ സാധിക്കൂ. യുവാക്കളുടെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കുന്ന യൂത്ത് മാനിഫെസ്‌റ്റോ യുഡിഎഫ് നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണമാറ്റം കേരളം ആഗ്രഹിക്കുന്നുണ്ടെന്ന് പി.കെ ഫിറോസ് പറഞ്ഞു. സിപിഎം അണികൾക്ക് പോലം അങ്ങനൊരു ആഗ്രഹമുണ്ട്. സിപിഎമ്മിനകത്ത് പാർട്ടിയെ സ്‌നേഹിക്കുന്നവരും ഭരണത്തെ സ്‌നേഹിക്കുന്നവരുമുണ്ട്. പാർട്ടിയെ സ്‌നേഹിക്കുന്നവർ ഭരണം മാറണം എന്ന നിലപാടുള്ളവരാണെന്നും പി.കെ ഫിറോസ് പറഞ്ഞു. പെരിന്തൽമണ്ണ ഉൾപ്പടെ മലപ്പുറത്ത് ഇടതുപക്ഷത്തിന് സ്വാധീനമുള്ള മേഖലകളിൽ പോലും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.
Adjust Story Font
16

