Quantcast

എസ്‍ഡിപിഐയുമായി ഒരു ബന്ധവുമില്ല, പേരാമ്പ്രയിൽ എൽഡിഎഫിന് പറയാൻ രാഷ്ട്രീയമുണ്ട്; ബിനോയ് വിശ്വം

'തെരഞ്ഞെടുപ്പിൽ എല്ലാ മനുഷ്യരുടെയും വോട്ട് വേണമെന്നത് ഉറപ്പിച്ചുപറയുന്നു'

MediaOne Logo

Web Desk

  • Published:

    3 April 2026 5:57 PM IST

Lok Sabha election result is peoples warning to LDF: Says CPI Kerala state secretary Binoy Viswam
X

ബിനോയ് വിശ്വം

തിരുവനന്തപുരം: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരം പ്രചാരണത്തിന് എൽഡിഎഫ് മുതിരില്ല. എൽഡിഎഫിന് അവിടെ പറയാൻ രാഷ്ട്രീയമുണ്ട്. അത്തരം പ്രചാരണത്തോട് എൽഡിഎഫിന് ഒരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

എസ്ഡിപിഐ പിന്തുണയിലും ബിനോയ് വിശ്വം പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ എല്ലാ മനുഷ്യരുടെയും വോട്ട് വേണമെന്നത് ഉറപ്പിച്ചുപറയുന്നു. എന്നാൽ എസ്‍ഡിപിഐയുമായി യാതൊരു ബന്ധവുമില്ല. തങ്ങളുടെ ലക്ഷ്യം ബിജെപിയെ സഹായിക്കലല്ല, തടയലാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

കോൺ​ഗ്രസിന്റെ ഫേസ്ബുക്ക് പേജിലെ ചെ​ഗുവേരയുടെ ചിത്രത്തിനെതിരെ ബിനോയ് വിശ്വം വിമർശനമുന്നയിച്ചു. ചെ​ഗുവേരയുടെ വികലമാക്കിയ ചിത്രം പിൻവലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന എഫ്സിആർഎ നിയമ ഭേദ​ഗതി ബിൽ പിൻവലിക്കുമോ എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എഫ്സിആർഎ ബിൽ ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കുന്നു. വോട്ടിൻ്റെ കാര്യത്തിൽ ആശങ്ക കൊണ്ട് ബിൽ അവതരിപ്പിച്ചില്ല. എന്നാൽ ആ ബിൽ എവിടെയും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story