പദവി ഏറ്റെടുക്കാൻ താൽപര്യമില്ല; വിസിക്ക് കത്ത് നൽകി മിനി കാപ്പൻ
ഫയലുകളിൽ ഒപ്പിടാനും രജിസ്ട്രാറായി തുടരാനും മിനി കാപ്പന് യോഗ്യതയില്ലെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം:കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് മിനി കാപ്പൻ. പദവി ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് വിസിക്ക് കത്ത് നൽകി. സിൻഡിക്കേറ്റാണ് സാധാരണ ഗതിയിൽ രജിസ്ര്ടാറെ നിയമിക്കേണ്ടത്. എന്നാൽ വിസിയാണ് മിനി കാപ്പനെ താൽക്കാലിക വിസിയായി നിയമിച്ചിരുന്നത്.
ഫയലുകളിൽ ഒപ്പിടാനും രജിസ്ട്രാറായി തുടരാനും മിനി കാപ്പന് യോഗ്യതയില്ലെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഫയലുകൾ ഒപ്പിടുന്ന സാഹചര്യമുണ്ടായാൽ കടുത്ത നപടികളെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് വിവാദങ്ങളിൽ ഇടപെടാനോ നിലവിൽ പദവി ഏറ്റെടുക്കാനോ താൽപര്യമില്ലെന്ന് അറിയിച്ച് മിനി കാപ്പൻ കത്ത് നൽകിയത്.
watch video:
Next Story
Adjust Story Font
16

