തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു
ബിജോയ് എന്ന പ്രതിയാണ് രക്ഷപെട്ടത്

തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. ബിജോയ് എന്ന പ്രതിയാണ് തിരുവനന്തപുരം വിളപ്പിൽശാല പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. പൂജപ്പുര എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനേടെയാണ് സംഭവം. പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു.
അതേസമയം മറ്റൊരു സംഭവത്തില്‍ എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതി രക്ഷപ്പെട്ടു. അസം സ്വദേശി മഹേഷ് ഗാർഗാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം ജില്ലാ ജയിലിൽ മുന്നിൽ നിന്നാണ് രക്ഷപ്പെട്ടത് . നാളെ തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നതാണ്. പൊലീസുകാരെ തള്ളി മാറ്റിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
Next Story
Adjust Story Font
16

