Quantcast

വാഴക്കോട് ആനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

പാലാ സ്വദേശി ജോണിയാണ് പിടിയിലായത്. ആനയെ കുഴിച്ചിടാനെത്തിയ സംഘത്തിലെ അംഗമാണ് ജോണി.

MediaOne Logo

Web Desk

  • Published:

    24 July 2023 4:12 AM GMT

trissur elephant killing one more arrest news
X

തൃശൂർ: വാഴക്കോട് ആനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. പാലാ സ്വദേശി ജോണിയാണ് പിടിയിലായത്. ആനയെ കുഴിച്ചിടാനെത്തിയ സംഘത്തിലെ അംഗമാണ് ജോണി.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായത്. ആനയെ കൊന്ന് കുഴിച്ചിട്ട സ്ഥലത്തിന്റെ ഉടമയും മുഖ്യപ്രതിയുമായ റോയ്, സഹായി സെബി, ആനക്കൊമ്പ് കടത്തിയ അഖിൽ, വിനയൻ എന്നിവരാണ് നേരത്തെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേർ കൂടി പിടിയിലാകാനുണ്ട്.

ജൂൺ 14-നാണ് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്നാണ് അറസ്റ്റിലായ അഖിലിന്റെ മൊഴി. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്ക് വൈദ്യുതാഘാതമേൽക്കാൻ ഇടയാക്കിയ കെണിയൊരുക്കിയത് സ്ഥലമുടമ റോയിയാണ്. ആനയുടെ കൊമ്പ് മുറിച്ചെടുത്തതിന് അറസ്റ്റിലായ അഖിലാണ് പ്രതിപ്പട്ടികയിൽ രണ്ടാമൻ

TAGS :

Next Story