മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു; മരണം മൂന്നായി
ഇന്ന് പുലർച്ചെയായിരുന്നു സംഭവം

മംഗളൂരു: മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. പ്രദേശവാസിയായ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58)യും മകൻ സീതാറാമിൻ്റെ മൂന്നും രണ്ടും വയസുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയിൽ മണ്ണിടിച്ചലുണ്ടായത്. സംഭവത്തില്‍ കാന്തപ്പ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമയെ വീടിനുള്ളില്‍ മരിച്ച നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. കാന്തപ്പ പൂജാരി, മകൻ സീതാറാം, സീതാറാമിന്റെ ഭാര്യ അശ്വിനി എന്നവരെ രക്ഷപ്പെടുത്തി. മറ്റൊരു അപകടത്തിൽ മംഗളൂരു ബെല്ലുഗ്രാമയ്ക്കടുത്തുള്ള കനകരെയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു കുട്ടി മരിച്ചു. നൗഷാദിന്റെ മകൾ നയീമയാണ് മരിച്ചത്.
Next Story
Adjust Story Font
16

