തിരുവനന്തപുരം കഴക്കൂട്ടത്ത് MDMA യുമായി രണ്ടു പേർ പിടിയിൽ
പേട്ട സ്വദേശികളായ എബിൻ (19) അതുൻ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് MDMA യുമായി രണ്ടു പേർ പിടിയിൽ പേട്ട സ്വദേശികളായ എബിൻ (19) അതുൻ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. ബംഗളുരുവിൽ നിന്ന് വാങ്ങിയ MDMA യുമായി കഴക്കൂട്ടത്ത് ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്. സിഗററ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചായിരുന്നു MDMA കടത്തിയത്. 20 ഗ്രാം MDMA യാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
MDMA വിൽപന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ ബംഗളുരുവിൽ നിന്ന് മടങ്ങി വരുന്ന വിവരം പോലീസിന് ലഭിച്ചത്. കഴക്കൂട്ടത്ത് ബസ്സിറങ്ങി ബൈക്കിൽ പേട്ടയിലേയ്ക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം പോലീസ് കേസെടുത്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും
Next Story
Adjust Story Font
16

