ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം; പരാതിയുമായി എം.ബി രാജേഷ്
സമൂഹ മാധ്യമങ്ങളിലേത് പരിധിവിട്ട വ്യക്തിഹത്യയാണെന്നും സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും എം.ബി രാജേഷ്

പാലക്കാട്:ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.ബി രാജേഷ്. സമൂഹ മാധ്യമങ്ങളിലേത് പരിധിവിട്ട വ്യക്തിഹത്യയാണെന്നും സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും എം.ബി രാജേഷ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇതാദ്യമായിട്ടായിരിക്കുമെന്നും കുടുംബത്തെ വേട്ടയാടുമ്പോൾ ഇതല്ലാതെ വേറെ വഴിയില്ലെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാൻ ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16

