Quantcast

ഒന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമാണ് പരാതിക്കാരിയുടെ വാദം

MediaOne Logo

Web Desk

  • Published:

    12 Feb 2026 7:10 AM IST

ഒന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
X

തിരുവനന്തപുരം: ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമാണ് പരാതിക്കാരിയുടെ വാദം.

ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ നിന്ന് മനസിലാകുന്നതെന്നും എന്നാൽ രാഹുൽ നഗ്ന വീഡിയോ പകർത്തി സൂക്ഷിച്ചത് വേറെ തന്നെ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

എസ്ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

TAGS :

Next Story