Quantcast

കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്തെ ജനകീയ പ്രതിഷേധം പരിഗണിച്ചാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2023-06-10 12:13:56.0

Published:

10 Jun 2023 12:09 PM GMT

wild boar was shot dead, forest department officials, wild boar , pig, latest malayalam news, കാട്ടുപന്നിയെ വെടിവെച്ചു കൊന്നു, വനം വകുപ്പ് ഉദ്യോഗസ്ഥർ, കാട്ടുപന്നി, പന്നി, ഏറ്റവും പുതിയ മലയാളം വാർത്തകള്‍
X

കണ്ണൂർ: എരഞ്ഞോളി കുടക്കളത്ത് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവെച്ച് കൊന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്തെ ജനകീയ പ്രതിഷേധം പരിഗണിച്ചാണ് നടപടി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ വനം വകുപ്പും തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ അംഗങ്ങളും പന്നികൂട്ടത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇവയെ വെടിവെക്കുകയായിരുന്നു.

TAGS :

Next Story