7.5 ലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നുമായി യുവതി പിടിയിൽ

എം.ഡി.എം.എ ഇനത്തിൽ പെട്ട ഏഴു ഗ്രാം എക്‌സറ്റസി മരുന്ന് കണ്ടെടുത്തു

MediaOne Logo

Web Desk

  • Updated:

    2021-10-09 16:33:27.0

Published:

9 Oct 2021 4:06 PM GMT

7.5 ലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നുമായി യുവതി പിടിയിൽ
X

കോഴിക്കോട് തിരുവണ്ണൂരിൽ 7.5 ലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നുമായി യുവതി പിടിയിൽ പിടിയിൽ. ചേവായൂർ സ്വദേശിനി ഷാരോൺ വീട്ടിൽ അമൃത തോമസ് ( 33) ആണ് പിടിയിലായത്. എം.ഡി.എം.എ ഇനത്തിൽ പെട്ട ഏഴു ഗ്രാം എക്സറ്റസി മരുന്ന് കണ്ടെടുത്തു. മാരക ശേഷിയുള്ള 15 ഗുളികകളാണ് യുവതിയുടെ കയ്യിലുണ്ടായിരുന്നത്.

ഗോവയിൽ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാർട്ടികളിലും മറ്റും ഇവർ ലഹരി ഗുളിക എത്തിക്കുന്നതായും അധികൃതർ പറഞ്ഞു. ഫറോക്ക് എക്സൈസ് സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്.

എക്സൈസ് ഇൻസ്‌പെക്ടർ കെ. സതീശൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സി. പ്രവീൺ ഐസക്ക്, വി.പി. അബ്ദുൽ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. പ്രശാന്ത്, എം. റെജി, കെ.പി. ഷിംല, കെ.എസ്. ലതമോൾ, പി. സന്തോഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

TAGS :

Next Story