Quantcast

'രാഹുലേ.. നേതാവേ..", പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിൽ; സംഘർഷം

ജയിലറകൾ നിറയ്ക്കാൻ പ്രവർത്തകർ തയ്യാറാണെന്നും സമരങ്ങൾ അവസാനിപ്പിക്കില്ലെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    10 Jan 2024 8:05 AM GMT

youth congress protest
X

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിയിടാനും ശ്രമിച്ചു. പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജാമ്യാപേക്ഷ തള്ളിയതിനെതിരെ അപ്പീൽ നൽകാനാണ് കോൺഗ്രസ് തീരുമാനം.

രാഹുലിന്റെ അറസ്റ്റിലൂടെ യൂത്ത് കോൺഗ്രസുകാർക്ക് ഒരു മെസേജ് കൊടുക്കുകയാകണം ഉദ്ദേശമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. ബാക്കിയുള്ള പ്രവർത്തകരും നോക്കിയിരുന്നോ എന്നാണ് മെസ്സേജ് എങ്കിൽ ബാക്കിയുള്ള പ്രവർത്തകർ കരുതിയിരിക്കുകയാണ്. ജയിലറകൾ നിറയ്ക്കാൻ പ്രവർത്തകർ തയ്യാറാണ്. വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതുകൊണ്ടോ റിമാൻഡ് ചെയ്തതുകൊണ്ടോ സമരങ്ങൾ അവസാനിക്കില്ല. സമര പരമ്പരകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത് എന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

"ഞങ്ങൾ ആരും അറസ്റ്റിനെ ഭയക്കുന്നില്ല. അറസ്റ്റ് വരിക്കാൻ ഒരുക്കമാണ് അതിന് നിങ്ങളുടെ ഔദാര്യം ആവശ്യമില്ല. കേസിലെ രണ്ടാം പ്രതിയായ ഞാൻ പിണറായി വിജയൻ്റെ ഓഫീസിൻ്റെ മൂക്കിന് മുന്നിൽ നിന്നാണ് സംസാരിക്കുന്നത്. എക്കാലവും പിണറായി വിജയൻ ആനപുറത്ത് ആയിരിക്കുമെന്ന് കരുതരുത്. പൊലീസ് പൊലീസിന്റെ പണിയെടുത്ത് ഞങ്ങൾ അംഗീകരിക്കും. പിണറായി വിജയന്റെ നിർദ്ദേശങ്ങളാണ് പ്രതി പട്ടിക തയ്യാറാക്കുന്നത്. പൊലീസിന്റെ ഒരു ആനുകൂല്യവും വേണ്ട. എം വി ഗോവിന്ദൻ പി എം ആർഷോയ്ക്ക് ക്ലാസ് എടുത്താൽ മതി. കുണുവാവകൾ അല്ല രാഹുൽ മാങ്കൂട്ടത്തിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ": ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജനുവരി 11 വ്യാഴാഴ്ച വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കും. പൊതുസമ്മേളനവും സംഘടിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആഹ്വാനം ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

TAGS :

Next Story