Quantcast

ഷിയുടെ പേഴ്‌സണല്‍ നോട്ട്ബുക്കില്‍ ഒളിഞ്ഞുനോക്കുന്ന ട്രംപ്; ഫോട്ടോക്ക് പിന്നിലെ യാഥാര്‍ഥ്യമെന്ത്? Fact Check

യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ രണ്ട് ദിവസത്തെ ചൈന സന്ദര്‍ശനം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-05-18 11:37:48.0

Published:

18 May 2026 4:29 PM IST

Trump DIDNT peek into Xi Jinpings private notebook
X

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ട് ദിവസത്തെ ചൈന സന്ദര്‍ശനം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഷി ജിന്‍പിങ്ങിന്റെ അതിഥിയായെത്തിയ ട്രംപ് ചൈനയുടെ രാഷ്ട്രീയ സിരാകേന്ദ്രവും അതിസുരക്ഷമേഖലയുമായ ജോങ്‌നാന്‍ഹായില്‍ അദ്ദേഹത്തോടൊപ്പം സമയം ചെലവിട്ടിരുന്നു. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ട്രംപ് ചൈന സന്ദര്‍ശിച്ചത്.

സന്ദര്‍ശനത്തില്‍ ഷി ജിന്‍പിങ്ങിനൊപ്പമുള്ള വിരുന്നില്‍ പങ്കെടുക്കുന്ന ട്രംപിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ തൊട്ടടുത്ത് മേശയിലിരിക്കുന്ന ഒരു നോട്ട് ബുക്ക് ട്രംപ് രഹസ്യമായി മറിച്ചുനോക്കുന്നതും പെട്ടെന്ന് തന്നെ അടച്ചുവെക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഷി ജിന്‍പിങ് തന്റെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് നടക്കുന്നതിനിടെയാണ് അടുത്തിരുന്ന ട്രംപ് നോട്ട് ബുക്ക് മറിച്ചുനോക്കിയത്. ഇതോടെ ഷിയുടെ സ്വകാര്യ നോട്ട് ബുക്കാണ് ട്രംപ് മറിച്ചുനോക്കിയത് എന്ന ആരോപണം വന്നു.

ചൈനീസ് പ്രസിഡന്റിന്റെ സ്വകാര്യ നോട്ട്ബുക്കാണ് ട്രംപ് ഒളിഞ്ഞുനോക്കിയതെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ട്രംപിന്റെ സ്വഭാവ സവിശേഷതകളനുസരിച്ച് ഇത് സംഭവിക്കാവുന്ന കാര്യമാണെന്നും പലരും ചൂണ്ടിക്കാട്ടി. എക്‌സിലെ പല വെരിഫൈഡ് പേജുകളിലും ഇതിന്റെ ദൃശ്യങ്ങള്‍ വന്നു. 'ചൈനീസ് പ്രസിഡന്റിന്റെ സ്വകാര്യ നോട്ട്ബുക്കില്‍ ഒളിച്ചുനോക്കുന്ന ട്രംപ്' എന്ന തലക്കെട്ടോടെയായിരുന്നു വിഡിയോ പ്രചരിച്ചത്.

എന്നാല്‍, ഈ പ്രചാരണം തെറ്റാണെന്നാണ് ഫാക്ട് ചെക്കിങ്ങിലൂടെ വ്യക്തമാകുന്നത്. മേല്‍പ്പറഞ്ഞ വിരുന്നിന്റെ ദൃശ്യങ്ങള്‍ വൈറ്റ് ഹൗസിന്റെയും മറ്റ് മാധ്യമങ്ങളുടെയും പേജുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ വ്യക്തമാകുന്ന കാര്യം ട്രംപ് മറിച്ചുനോക്കുന്ന നോട്ട്ബുക്ക് ഷി ജിന്‍പിങ്ങിന്റേതല്ല, ട്രംപിന്റേത് തന്നെയാണെന്നാണ്. ഷിയെ സംസാരിക്കാന്‍ വിളിച്ച സമയത്താണ് ട്രംപ് ഇത് തുറന്നുനോക്കുന്നതെന്ന് മാത്രം. ഷിക്ക് പിന്നാലെ ട്രംപിനെ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ ഇതേ നോട്ട്ബുക്കുമായാണ് ട്രംപ് പോഡിയത്തിലേക്ക് പോകുന്നത്.

മാത്രവുമല്ല, നോട്ട്ബുക്കിന്റെ പുറംചട്ടയില്‍ ആലേഖനം ചെയ്തിരിക്കുന്നത് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ചിഹ്നമാണെന്ന് മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകും. അതായത്, ഷി ജിന്‍പിങ്ങിന്റെ സ്വകാര്യ നോട്ട്ബുക്ക് ട്രംപ് തുറന്നുനോക്കിയിട്ടില്ല. ട്രംപ് തുറന്നുനോക്കിയത് സ്വന്തം നോട്ട്ബുക്ക് തന്നെയാണ്.

TAGS :

Next Story