തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ എട്ടു പേര്‍ മരിച്ചു

തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ എട്ടു പേര്‍ മരിച്ചു
ഇവരില്‍ കൈക്കുഞ്ഞടക്കം 5 കുട്ടികളുമുണ്ട്. പൊള്ളലേറ്റ ഒരാളുടെ നിലഗുരുതരമാണ്

മുംബൈ അന്ധേരി വെസ്റ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ എട്ടു പേര്‍ മരിച്ചു. ഇവരില്‍ കൈക്കുഞ്ഞടക്കം 5 കുട്ടികളുമുണ്ട്. പൊള്ളലേറ്റ ഒരാളുടെ നിലഗുരുതരമാണ്. പുലര്‍ച്ചെ 5.15 ഓടെ അന്ധേരി വെസ്റ്റിലെ വയര്‍ലെസ് റോഡിലായിരുന്നു തീപിടിത്തമുണ്ടായത്.മരുന്നുവില്‍പന ശാലയിലുണ്ടായ തീ കുടുംബം താമസിച്ച ഒന്നാം നിലയിലേക്ക് പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.
Next Story
Adjust Story Font
16

