Quantcast

ജമ്മു കാശ്മീരില്‍ ബിജെപി-പിഡിപി സഖ്യ സര്‍ക്കാര്‍: അന്തിമ തീരുമാനം ഇന്ന്

MediaOne Logo

admin

  • Published:

    19 May 2018 10:49 PM IST

ജമ്മു കാശ്മീരില്‍ ബിജെപി-പിഡിപി സഖ്യ സര്‍ക്കാര്‍: അന്തിമ തീരുമാനം ഇന്ന്
X

ജമ്മു കാശ്മീരില്‍ ബിജെപി-പിഡിപി സഖ്യ സര്‍ക്കാര്‍: അന്തിമ തീരുമാനം ഇന്ന്

ജമ്മു കാശ്മീരില്‍ ബിജെപി-പിഡിപി സഖ്യ സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.

ജമ്മു കാശ്മീരില്‍ ബിജെപി-പിഡിപി സഖ്യ സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. ശ്രീനഗറില്‍‌ നടക്കുന്ന പിഡിപി നിയമ സഭാകക്ഷി യോഗം വിഷയം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുരോഗതിയുണ്ടെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി വ്യക്തമാക്കിയിരുന്നു.

ജനുവരിയില്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മരണത്തോടെ തുടങ്ങിയ ജമ്മുകാശ്മീരിലെ രാഷ്ട്രീയ അനിശ്ചത്വത്തിന് ഇന്ന് പരിഹാരമാകുമെന്നാണ് സൂചന. സഖ്യം തുടരുന്നത് സംബന്ധിച്ച തര്‍ക്കങ്ങളില്‍ ജനുവരി മുതലിങ്ങോട്ട് ഡല്‍ഹിയിലും ശ്രീ നഗറിലുമായി പിഡിപി- ബിജെപി നേതാക്കള്‍ പല തവണ ചര്‍ച്ച നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നാണ് മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. സാമ്പത്തിക പാക്കേജ് അടക്കം സഖ്യ നയരേഖയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന ഉറപ്പ് പ്രത്യേകം എഴുതി നല്‍കണമെന്നും വികസന പദ്ധതികള്‍ ഇപ്പോള്‍ തന്നെ നടപ്പാക്കി തുടങ്ങണം എന്നുമാണ് പിഡിപി യുടെ പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ പ്രധാന മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലുണ്ടായ പുരോഗതി പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി ഇന്നത്തെ യോഗത്തില്‍ വിശദീകരിക്കും. ബിജെപിയുമായി അധികാരം പങ്കിടുന്നതില്‍ പിഡിപിയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

TAGS :

Next Story