Quantcast

യുവതിയെ ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍

കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. യുവതിയുടെ സഹപ്രവര്‍ത്തകനാണ് മനശാന്തിക്കായി ഹരിനാരായണിനെ പോയി കാണുവാന്‍ യുവതിക്ക് നിര്‍ദ്ദേശം നല്‍കിയത്.

MediaOne Logo

Web Desk

  • Published:

    30 Sept 2018 9:50 PM IST

യുവതിയെ ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍
X

ന്യൂഡല്‍ഹിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ജാനകിപുരിയില്‍ 24കാരിയായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ ആള്‍ദൈവം ഹരിനാരായണ്‍(41) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം യുവതിയുടെ സഹപ്രവര്‍ത്തകനും അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. യുവതിയുടെ സഹപ്രവര്‍ത്തകനാണ് മനശാന്തിക്കായി ഹരിനാരായണിനെ പോയി കാണുവാന്‍ യുവതിക്ക് നിര്‍ദ്ദേശം നല്‍കിയത്. യുവതിക്കൊപ്പം ഇയാളും ആശ്രമത്തിലെത്തിയിരുന്നു. എന്നാല്‍ മയക്കുമരുന്ന് നല്‍കി ഹരിനാരായണ്‍ തന്നെ ബലാത്സംഗം ചെയ്തതായി യുവതി ഡല്‍ഹി കമ്മീഷന്‍ ഓഫ് വിമനിന്(ഡി.സി.ഡബ്ല്യു) നല്‍കിയ പരാതിയില്‍ പറയുന്നു. ആശ്രമത്തിലെ സ്ത്രീകളും തന്നെ അപമാനിച്ചതായി യുവതി പറഞ്ഞു.

സ്ത്രീകള്‍ തങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ 181 എന്ന ഹെല്‍പ്‍ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ മുന്നോട്ട് വരണമെന്ന് ഡി.സി.ഡബ്ല്യു ആവശ്യപ്പെട്ടു.

TAGS :

Next Story