ഒരേ പെണ്‍കുട്ടിയോട് ഇഷ്ടം; യുവാവിനെ സുഹൃത്തുക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
കൊല്ലപ്പെട്ട മുന്‍തസിറും പ്രതിയായ ഇജാസ് അഹമ്മദും സുഹൃത്തുക്കളായിരുന്നു. തിരുവുവാനത്തിനു സമീപത്തെ കോളേജിൽ ബി.എ. സാഹിത്യം പഠിക്കുന്ന ഒരു പെൺകുട്ടിയെ തന്നെ ഇരുവരും ഇഷ്ടപ്പെട്ടിരുന്നു...

കുംഭകോണത്തിന് സമീപം 19കാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തുക്കളായ മൂന്ന് കോളേജ് വിദ്യാർത്ഥികള്‍ കസ്റ്റഡിയില്‍. തഞ്ചാവൂർ പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇജാസ്, മുഹമ്മദ് സമീര്‍, പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലായത്.
മയിലാടുതുറയിലെ ഒരു സ്വകാര്യ കോളേജിലെ രണ്ടാം വർഷ എഞ്ചിനീയറിംങ് വിദ്യാർത്ഥിയായ എസ്. മുൻതസിര്‍ ആണ് കൊല്ലപ്പെട്ടത്. ജനുവരി 4 ന് ബന്ധുവിനെ കാണാന്‍ പോയതായിരുന്നു മുന്‍തസിര്‍. ഒരു സുഹൃത്തിനെ കാണാന്‍ പോകുന്ന വിവരവും മുന്‍തസിര്‍ അമ്മയോട് ഫോണില്‍ പറഞ്ഞിരുന്നു. എന്നാൽ അമ്മ രാത്രി 8.15ഓടെ മുന്‍തസിറിനെ ഫോണില്‍ വിളിച്ചപ്പോള്‍ അജ്ഞാതനായ ഒരാൾ ഫോണെടുക്കുകയായിരുന്നു. മുന്‍തസിറിനെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയതായും, മകനെ വിട്ടുകിട്ടണമെങ്കില്‍ 5 ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍ വീണ്ടും വിളിച്ചപ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫായി. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. പിറ്റേന്ന് തിരുഭുവനത്തില്‍ നിന്നും കഴുത്തറുത്ത നിലയില്‍ മുന്‍തസിറിനെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ യഥാർത്ഥ കാരണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിലപേശല്‍ നടന്നതെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട മുന്‍തസിറും പ്രതിയായ ഇജാസ് അഹമ്മദും സുഹൃത്തുക്കളായിരുന്നു. തിരുവുവാനത്തിനു സമീപത്തെ കോളേജിൽ ബി.എ. സാഹിത്യം പഠിക്കുന്ന ഒരു പെൺകുട്ടിയെ തന്നെ ഇരുവരും ഇഷ്ടപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുന്‍തസിർ ഫേസ്ബുക്കിൽ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതില്‍ പ്രകോപിതനായ ഇജാസ് മുന്‍തസിറിനെ കൊലപ്പെടുത്താന്‍ സുഹൃത്തുക്കൾക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. സര്‍പ്രൈസ് നല്‍കാനെന്ന് പറഞ്ഞ് മുന്‍തസിറിനെ വിളിച്ചുവരുത്തിയ ഇജാസ്, കണ്ണടക്കാന്‍ ആവശ്യപ്പെട്ടു. മുന്‍തസിര്‍ കണ്ണടച്ചതോടെ കഴുത്തറുക്കുകയായിരുന്നു. പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആവശ്യമായ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16

