Quantcast

തൃണമൂല്‍ എം.എല്‍.എ വെടിയേറ്റ് മരിച്ചു

സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചു. ആരോപണം ബി.ജെ.പി നിഷേധിച്ചു.

MediaOne Logo

Web Desk

  • Published:

    9 Feb 2019 10:42 PM IST

തൃണമൂല്‍ എം.എല്‍.എ വെടിയേറ്റ് മരിച്ചു
X

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.എല്‍.എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റ് മരിച്ചു. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എം.എല്‍.എ ആണ്. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചു. ആരോപണം ബി.ജെ.പി നിഷേധിച്ചു. സരസ്വതി പൂജക്കിടെയാണ് എം.എല്‍.എക്ക് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സരസ്വതി പൂജ ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് പൊതുജനം കണ്ട് നില്‍ക്കെ സത്യജിത്ത് ബിശ്വാസിന് വെടിയേല്‍ക്കുന്നത്. നാദിയ ജില്ലയുടെ ചുമതലയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മോണ്ടല്‍ ശക്തമായ രീതിയിലാണ് വിഷയത്തില്‍ പ്രതികരിച്ചത്. ബി.ജെ.പി അനുഭാവികളാണ് വെടി വെച്ചതെന്നാണ് അനുബ്രത പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെ വിഭാഗീയതയാണ് കാരണമെന്ന് പറഞ്ഞ് ബി.ജെ.പിയും തിരിച്ചടിച്ചിട്ടുണ്ട്. പുതിയതായി ചുമതലയേറ്റ വിദ്യാഭ്യാസ മന്ത്രി രത്നഘോഷടക്കമുള്ള തൃണമൂല്‍ നേതാക്കന്മാര്‍ പങ്കെടുത്ത പരിപാടിയിലാണ് വെടിവെപ്പ് നടന്നിട്ടുള്ളത്.

TAGS :

Next Story