Quantcast

ഡി‌.എൽ‌.എഫ് കോഴക്കേസ് ; ലാലു പ്രസാദ് യാദവിന് സി.ബി.ഐയുടെ ക്ലീൻ ചിറ്റ്

2018ലാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

MediaOne Logo

Shefi Shajahan

  • Published:

    22 May 2021 6:10 AM GMT

ഡി‌.എൽ‌.എഫ് കോഴക്കേസ് ; ലാലു പ്രസാദ് യാദവിന് സി.ബി.ഐയുടെ ക്ലീൻ ചിറ്റ്
X

ഡി.എൽ.എഫ് അഴിമതിക്കേസിൽ മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് ക്ലീൻ ചിറ്റ്. കേസന്വേഷിച്ച സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് ലാലുപ്രസാദ് യാദവിനെതിരെയുള്ള കുറ്റാരോപണം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ക്ലീൻ ചിറ്റ് നൽകിയത്.

മുംബൈയിലെ ബാന്ദ്ര റെയിൽ ലാൻഡ് ലീസ് പദ്ധതിക്കും ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പദ്ധതിക്കും വേണ്ടി ഡി.എൽ.എഫ് കമ്പനി ലാലുപ്രസാദ് യാദവിനു കോഴ നൽകിയെന്നായിരുന്നു കേസ്. സൗത്ത് ഡൽഹിയിലെ ഭൂമി ലാലു പ്രസാദ് യാദവിന് ഡി.എൽ.എഫ് കമ്പനി നൽകിയെന്നായിരുന്നു ആരോപണം.

2018ലാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സി.ബി.ഐ അറിയിക്കുകയായിരുന്നു. കേസിൽ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

നേരത്തെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലിലായിരുന്ന ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചിരുന്നു. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് അന്ന് ജാമ്യം അനുവദിച്ചത്. വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്ന് 89.27 ലക്ഷം തട്ടിച്ചെന്ന കേസിലാണ് ലാലുപ്രസാദ് അറസ്റ്റിലായത്. ആരോഗ്യനില കൂടി പരിഗണിച്ചാണ് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചത്.

TAGS :

Next Story