Quantcast

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 1,65,553 പേര്‍ക്ക്

3,460 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു, 2,76,309 പേര്‍ക്ക് രോഗമുക്തി.

MediaOne Logo

Web Desk

  • Published:

    30 May 2021 4:41 AM GMT

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 1,65,553 പേര്‍ക്ക്
X

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,553 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 46 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ്​ രോഗബാധയാണ്​ റിപ്പോര്‍ട്ട് ചെയ്തത്.

3,460 കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്.

2,78,94,800 പേർക്ക് രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചു. 2,54,54,320 പേരാണ്​ രോഗമുക്തരായത്. 21,14,508 പേര്‍​ നിലവിൽ ചികിത്സയിലുണ്ട്​. 21,20,66,614 പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

TAGS :

Next Story