Quantcast

1.86 ലക്ഷം പുതിയ കോവിഡ്​ കേസുകൾ; 3660 മരണം

കഴിഞ്ഞ 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ്​ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    28 May 2021 6:00 AM GMT

1.86 ലക്ഷം പുതിയ കോവിഡ്​ കേസുകൾ; 3660 മരണം
X

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 1.86 ലക്ഷം പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ്​ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്​. ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 23.43 ലക്ഷമായി​. 20.70 ലക്ഷം സാംപിളുകളാണ്​ കഴിഞ്ഞ ദിവസം പരിശോധിച്ചത്​. ഇതുവരെ 33.90 കോടി സാംപിളുകൾ പരിശോധനക്ക്​ വിധേയമാക്കിയതായി ഐ.സി.എം.ആർ അറിയിച്ചു.

3660 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ രാജ്യത്ത് മരിച്ചത്​. ഇതോടെ രാജ്യത്ത്​ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3,18,895 ആയി. 2,59,459 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയത്. ആകെ 2,48,93,410 പേർ രാജ്യത്ത്​ ഇതുവരെ കോവിഡ്​ രോഗ മുക്തി നേടി. 90.34 ആണ്​ രാജ്യത്തെ രോഗമുക്തി നിരക്കെന്ന്​ കേന്ദ്ര ആ​രോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 20,57,20,660 പേരെ വാക്​സിനേഷന്​ വിധേയമാക്കി.

അതേസമയം ഇന്നലെ രാജ്യത്ത് 2,11,298 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 3,847 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

TAGS :

Next Story