Quantcast

ഒമിക്രോൺ ഭീതി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവെച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കും

MediaOne Logo

Web Desk

  • Published:

    4 Dec 2021 1:11 PM IST

ഒമിക്രോൺ ഭീതി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവെച്ചു
X

ഒമിക്രോൺ ഭീതിയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവെച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 17 മുതൽ ജനുവരി 26 വരെ ജൊഹന്നസ്ബർഗിലാണ് പര്യടനം നടക്കേണ്ടിയിരുന്നത്. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇതോടെ മാറ്റിവെച്ചത്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്ത് ആദ്യം റിപ്പോർട്ട് ചെയ്തതും ദക്ഷിണാഫ്രിക്കയിലാണ്. ഒമിക്രോൺ പടരുന്ന സാഹചര്യം കണക്കിലെടുത്താണ് പര്യടനങ്ങൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

TAGS :

Next Story