ഏഷ്യൻ ഗെയിംസിൽ ഇന്ത്യ - പാക് മത്സരം ഇല്ലേ? ക്രിക്കറ്റ് മത്സരങ്ങളുടെ ക്രമം ഇങ്ങനെ

ടോക്കിയോ: 2026 ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരക്രമം പ്രഖ്യാപിച്ചു. പൂർണ അന്താരാഷ്ട്ര പദവിയോടെ ടി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ വൈരികളായ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടാൻ ഒരൊറ്റ അവസരം മാത്രമാണുള്ളത്. ടൂർണമെന്റ് നോക്കൗട്ട് ബ്രാക്കറ്റിൽ ഇരുടീമുകളും വ്യത്യസ്ത പൂളുകളിലായതിനാൽ സെമിഫൈനലിലോ ഫൈനലിലോ മാത്രമേ ഇന്ത്യ-പാക് പോരാട്ടം സാധ്യമാകൂ.
നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾക്ക് നേരിട്ട് ക്വാർട്ടർ ഫൈനൽ യോഗ്യത ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള നാല് ക്വാർട്ടർ ഫൈനൽ സ്ഥാനങ്ങൾ നിർണയിക്കാൻ ആറ് ടീമുകളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഉണ്ടാകും. അഫ്‌ഗാനിസ്താൻ, ജപ്പാൻ, നേപ്പാൾ ടീമുകൾക്ക് ഗ്രൂപ്പ് എയിലും ഹോംഗ് കോങ്ങ് ചൈന, മലേഷ്യ, ഒമാൻ ടീമുകൾക്ക് ഗ്രൂപ് ബിയിലുമാണ് സ്ഥാനം. ജപ്പാനിലെ കോറോഗി അത്‌ലറ്റിക് പാർക്കിൽ വനിതാ മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ 22 വരെയും, പുരുഷ മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 1 വരെയും നടക്കും. ശ്രേയസ് അയ്യർ നയിക്കുന്ന ശക്തമായ പുരുഷ ടീമിനെയും ഹർമൻപ്രീത് കൗർ നയിക്കുന്ന വനിതാ ടീമിനെയുമാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ടീമിനും ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്. ആതിഥേയരായ ജപ്പാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജപ്പാനെ മറികടക്കാനായാൽ സെമിഫൈനലിൽ ബംഗ്ലാദേശിനെയോ ചൈനയെയോ ആയിരിക്കും ഹർമൻപ്രീത് കൗറും സംഘവും നേരിടുക. മറ്റ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ശ്രീലങ്ക മലേഷ്യയെയും പാകിസ്ഥാൻ തായ്‌ലൻഡിനെയും നേരിടും.
Adjust Story Font
16

