Quantcast

ബിസിസിഐ കരാർ: ഇഷാൻ കിഷനും ശ്രേയസ് അയ്യരും തിരിച്ചെത്തി; പന്തിന് പ്രമോഷൻ, സഞ്ജു ‘സി’ കാറ്റഗറിയിൽ

MediaOne Logo

Sports Desk

  • Published:

    21 April 2025 1:15 PM IST

sanju samson
X

ന്യൂഡൽഹി: ബിസിസിഐയുടെ പുതിയ സെൻട്രൽ കോൺട്രാക്റ്റ് ലിസ്റ്റ് പുറത്തുവന്നു. രോഹിത് ശർമ, വിരാട് കോഹ്‍ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് ഏറ്റവും ഉയർന്ന എ+ ഗ്രേഡിലുള്ളത്.

മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ എന്നിവർ ഗ്രേഡ് എയിൽ തന്നെ തുടരുന്നു. റിഷഭ് പന്ത് ബിയിൽ നിന്നും ​പ്രമോഷനോടെ ‘എ’യിലെത്തിയപ്പോൾ വിരമിച്ച ആർ അശ്വിനുമായുള്ള കരാർ അവസാനിപ്പിച്ചു.

സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്സ്വാൾ എന്നിവരാണ് കാറ്റഗറി ബിയിലുള്ളത്. കരാറിന് പുറത്തായിരുന്ന പുറത്തായിരുന്ന ​ശ്രേയസ് അയ്യരെയും ‘ബി’യിലാണ് ഉൾപ്പെടുത്തിയത്.

കാറ്റഗറി സിയിൽ നീണ്ട നിരയാണുള്ളത്. സഞ്ജു സാംസൺ, തിലക് വർമ, റിഥുരാജ് ഗ്വെയ്ക് വാദ്, ശിവം ദുബെ, വാഷിങ് ടൺ സുന്ദർ,അർഷ് ദീപ് സിങ്, രജത് പാട്ടീഥാർ തുടങ്ങിയവർ ‘സി’ കാറ്റഗറിയിൽ ഇടംപിടിച്ചു. സർഫറാസ് ഖാൻ, അഭിഷേക് ശർമ, ആകാഷ് ദീപ്, വരുൺ ചക്രവർത്തി, ധ്രുവ് ജുറേൽ എന്നിവരെ കരാറിൽ പുതുതായി ഉൾപ്പെടുത്തി. കരാർ റദ്ദാക്കിയിരുന്ന ഇഷാൻ കിഷനെയും ‘സി’യിൽ ഉൾപ്പെടുത്തി. അതേ സമയം ഷർദുൽ ഠാക്കൂർ, ആവേശ് ഖാൻ, ജിതേഷ് ശർമ, കെഎസ് ഭരത് എന്നിവരെ കരാറിൽ നിന്നും പുറത്താക്കിബിസിസിഐ വാർഷിക കരാർ: ഇഷാൻ കിഷനും ശ്രേയസ് അയ്യരും തിരിച്ചെത്തി; സഞ്ജു ‘സി’ കാറ്റഗറിയിൽ.

എപ്ലസ് കാറ്റഗറിക്ക് 7 കോടിയാണ് ലഭിക്കുക. ഗ്രേഡ് എക്ക് 5 കോടിയും ഗ്രേഡ് ബിക്ക് 3 കോടിയും ലഭിക്കും. ഗ്രേഡ് സിക്ക് 1 ഒരുകോടി.

TAGS :

Next Story