Quantcast

ഇന്ത്യക്ക് പരമ്പര വിജയം; മഴ മൂലം അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു

MediaOne Logo

Sports Desk

  • Updated:

    2025-11-08 11:57:04.0

Published:

8 Nov 2025 5:25 PM IST

ഇന്ത്യക്ക് പരമ്പര വിജയം; മഴ മൂലം അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു
X

ഗാബ : ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയിൽ വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് 2-1 ന് ഇന്ത്യ പരമ്പരയിൽ വിജയിച്ചത്. പരമ്പരയിലെ ആദ്യ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു ഓവറിൽ 52 റൺസ് എന്ന നിലയിൽ നിൽക്കെയാണ് മത്സരം മഴ മൂലം നിർത്തി വെച്ചത്. തുടർന്ന് മഴക്ക് ശമനം ഉണ്ടാകാത്തതിനാലാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇന്നും മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. 13 പന്തുകളിൽ ഒരു ഫോറും ഒരു സിക്സുമടക്കം നേടി 23 റൺസുമായി അഭിഷേക് ശർമയും 16 പന്തിൽ 29 റൺസുമായി വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ ഉണ്ടായിരുന്നത്.

ഏകദിന പരമ്പരയിലെ തോൽവിക്ക് ശേഷമാണ് ഇന്ത്യ ടി20 പരമ്പരയിൽ മത്സരിക്കാനെത്തിയത്. കാൻബറയിൽ നടന്ന ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ആസ്‌ട്രേലിയ പരമ്പരയിൽ ലീഡ് നേടി. പക്ഷെ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ജയിച്ച് ഇന്ത്യ തിരിച്ചടിച്ചു. അവസാന മത്സരവും ഉപേക്ഷിച്ചതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യക്ക് അടുത്തതായി വരാനിരിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനമാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങിയ പര്യടനം നവംബർ 14ന് തുടങ്ങും.

TAGS :

Next Story