Quantcast

'ഇന്ത്യ 12 താരങ്ങളുമായാണ് കളിച്ചത്'; ഹർദിക് പാണ്ഡ്യയുടെ പ്രകടനത്തിൽ മുൻ പാക് കോച്ച്

ഞായറാഴ്ച പാകിസ്താനെതിരെ നടന്ന മത്സരത്തിൽ നാലു ഓവർ എറിഞ്ഞ ഹർദിക് 17 പന്തിൽ നിന്ന് 33 റൺസ് നേടുകയും 25 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു

MediaOne Logo

Sports Desk

  • Updated:

    2022-08-30 12:13:08.0

Published:

30 Aug 2022 12:08 PM GMT

ഇന്ത്യ 12 താരങ്ങളുമായാണ് കളിച്ചത്; ഹർദിക് പാണ്ഡ്യയുടെ പ്രകടനത്തിൽ മുൻ പാക് കോച്ച്
X

ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ നിർണായക പ്രകടനം നടത്തിയ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ പുകഴ്ത്തി മുൻ പാകിസ്താൻ കോച്ച് മിക്കി ആർതർ. പാകിസ്താനെതിരെയുള്ള മത്സരത്തിൽ പാണ്ഡ്യയടക്കമുള്ളവരുടെ മികവിൽ ടീം ഇന്ത്യ തകർപ്പൻ വിജയം നേടിയ പശ്ചാത്തലത്തിലാണ് മിക്കിയുടെ പ്രതികരണം. 'ഹർദിക് മികച്ച ക്രിക്കറ്ററായി വളർന്നുകഴിഞ്ഞിരിക്കുന്നു. അതിശയകരമായി താരം കളിക്കുന്നു. ടീം ഇന്ത്യ 12 താരങ്ങളുമായി കളിച്ച മട്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമിൽ ഓൾറൗണ്ടർ ജാക്വിസ് കാലിസിനൊപ്പം കളിച്ച കാലമാണ് എനിക്ക് ഓർമ വരുന്നത്' മിക്കി ആർതർ ഇ.എസ്.പി.എൻ. ക്രിക്ക് ഇൻഫോയുടെ ടി20 ടൈംഔട്ടിൽ അഭിപ്രായപ്പെട്ടു. 'നാലു പ്രധാന സീമർമാരിൽ ഒരാളായിരിക്കെ തന്നെ ആദ്യ അഞ്ചു ബാറ്റർമാരുടെ പട്ടികയിലും ഇടംപിടിക്കുന്ന താരം ഒരു അധിക താരത്തിന്റെ ഗുണം ടീമിന് പ്രധാനം ചെയ്യും' മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹർദികിന്റെ നേതൃപാടവം അസമാന്യമായിരുന്നുവെന്നും അദ്ദേഹം ടീമിനെ നന്നായി നയിച്ചുവെന്നും സമ്മർദ്ദ സാഹചര്യങ്ങളെ മികച്ച രീതിയിൽ അഭിമുഖീകരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹർദിക് ദിനേന പക്വതയുള്ള താരമായിക്കൊണ്ടിരിക്കുകയാണെന്നും മിക്കി പറഞ്ഞു.

ഞായറാഴ്ച പാകിസ്താനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ അഞ്ചു വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തിൽ നാലു ഓവർ എറിഞ്ഞ ഹർദിക് 17 പന്തിൽ നിന്ന് 33 റൺസ് നേടുകയും 25 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. പ്രധാന ബൗളറായ ഭുവനേശ്വർ കുമാർ 26 റൺസ് വിട്ടുനൽകി നാലു വിക്കറ്റ് നേടി. ഇതോടെ പാക് ടോട്ടൽ 147 റൺസിൽ ഒതുങ്ങുകയായിരുന്നു. തുടർന്ന് 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് വിക്കറ്റും രണ്ട് ബോളും ബാക്കിയാക്കി ജയിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും 35 റൺസെടുത്തു. ആദ്യ ഓവറിലെ രണ്ടാ പന്തിൽ കെ.എൽ രാഹുലിനെ പവലിയനിലേക്ക് മടക്കി പാകിസ്താൻ ഇന്ത്യയെ ഞെട്ടിച്ചെങ്കിലും പിന്നീടെത്തിയ കോഹ്ലിയും ക്യാപ്റ്റൻ രോഹിത് ശർമയും ചേർന്ന് സ്‌കോർ 50 ൽ എത്തിച്ചു. എന്നാൽ, തുടരെ വിക്കറ്റ് വീണത് ഇന്ത്യയുടെ സ്‌കോറിങ്ങിനെ നന്നായി ബാധിച്ചു. പിന്നീടെത്തിയ രവീന്ദ്ര ജഡേജയും ഹർദിക് പാണ്ഡ്യയും ശ്രദ്ധയോടെ ബാറ്റേന്തി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. പാകിസ്താനായി നസീം ഷാ രണ്ടും മുഹമ്മദ് നവാസ് മൂന്ന് വിക്കറ്റും നേടി.

ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 19.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്. ഇന്ത്യൻ ബൗളിങ് നിരയിൽ ആവേശ് ഖാൻ ഒന്നും അർഷദീപും രണ്ട് വിക്കറ്റ് വീതവും നേടി. പാക് നിരയിൽ ഓപ്പണർ മുഹമ്മദ് റിസ്വാൻ മാത്രമാണ് തിളങ്ങിയത്. 42 പന്ത് നേരിട്ട റിസ്വാൻ 43 റൺസെടുത്തു. ക്യാപ്റ്റൻ ബാബർ അസമിന് പത്ത് റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ പാകിസ്താൻ പ്രതിസന്ധിയിലായെന്ന് കരുതിയെങ്കിലും വിക്കറ്റ് വിധിച്ച അമ്പയറുടെ തീരുമാനം തെറ്റായിരുന്നെന്ന് ഡിആർഎസിലൂടെ തെളിയുകയായിരുന്നു.

എന്നാൽ, സ്‌കോർ 15 ൽ എത്തി നിൽക്കെ ക്യാപ്റ്റൻ ബാബർ അസമിന്റെ വിക്കറ്റ് പാകിസ്താന് നഷ്ടമായി. പിന്നീട് ഫക്കർ സമാനും റിസ്വാനും ചേർന്ന് സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും സ്‌കോർ 42 ൽ എത്തി നിൽക്കെ ഫക്കർ പുറത്തായി. പിന്നീട് സ്‌കോർ ഉയർത്തുന്നതിനിടെ ഇടവേളകളിൽ വിക്കറ്റ് വീണത് പാകിസ്താന് തിരിച്ചടിയാകുകയായിരുന്നു.

'India played with 12 players' Former Pak coach on Hardik Pandya's performance

TAGS :

Next Story