Quantcast

ഏകദിനത്തിലെ ഏറ്റവും കൂടുതൽ റൺസ് വിജയം; റെക്കോർഡ് പട്ടികയിൽ ഒന്നും നാലും സ്ഥാനത്ത് ഇന്ത്യ

തിരുവനന്തപുരത്ത് വെച്ച് ശ്രീലങ്കയ്ക്കെതിരെ തന്നെ ഇന്ത്യ 317 റൺസിന്റെ കൂറ്റൻ വിജയം നേടിയിരുന്നു

MediaOne Logo

Sports Desk

  • Updated:

    2023-11-02 15:52:33.0

Published:

2 Nov 2023 3:14 PM GMT

Most runs Victory in ODIs; India ranks first and Fourth in the record list
X

മുംബൈ: ഏകദിനത്തിലെ ഏറ്റവും കൂടുതൽ റൺസ് വിജയങ്ങളുടെ റെക്കോർഡ് പട്ടികയിൽ ഒന്നും നാലും സ്ഥാനത്ത് ഇന്ത്യ. ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 302 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 15ന് ശ്രീലങ്കയ്‌ക്കെതിരെ തന്നെ 317 റൺസിന്റെ മഹാവിജയം ഇന്ത്യ നേടിയിരുന്നു. ആ വിജയമാണ് ഏകദിനത്തിലെ ഏറ്റവും കൂടുതൽ റൺസ് വിജയം. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 390 റൺസാണ് നേടിയിരുന്നത്. എന്നാൽ 22 ഓവറിൽ ശ്രീലങ്ക 73 റൺസിന് ഓൾഔട്ടായി. ഇന്ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ലങ്കാദഹനം നടത്തിയ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമൊക്കെ തന്നെയായിരുന്നു അന്നും തിളങ്ങിയത്. സിറാജ് നാലും ഷമി രണ്ടും വിക്കറ്റ് പിഴുതു. കുൽദീപ് യാദവും രണ്ട് വിക്കറ്റ് നേടി.

ഇന്ന് എട്ട് വിക്കറ്റ് നഷ്ടത്തിൽ ടീം ഇന്ത്യ മുന്നോട്ട് വെച്ച 358 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള അയൽക്കാരുടെ ശ്രമം കേവലം 19.4 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി 55 റൺസിലൊതുങ്ങി. ഇതോടെയാണ് കൂറ്റൻ വിജയം ആതിഥേയർ സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജ്, ഒരു വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് ശ്രീലങ്കയെ നാണം കെടുത്തിയത്.

തിരുവനന്തപുരത്തെ മത്സരത്തിൽ തകർത്താടിയ വിരാട് കോഹ്‌ലി (166), ശുഭ്മാൻ ഗിൽ (116) എന്നിവർ ഇന്നും മിന്നിത്തിളങ്ങി. കോഹ്‌ലി 88 ഉം ഗിൽ 92 ഉം റൺസാണ് വാംഖഡെയിൽ നേടിയത്. ശ്രേയസ് അയ്യർ അന്ന് 38ഉം ഇന്ന് 82ഉം റൺസടിച്ചു. ഇന്ന് തിളങ്ങാതെ പോയ നായകൻ രോഹിത് അന്ന് 42 റൺസ് നേടിയിരുന്നു.


ഏകദിനത്തിലെ കൂടുതൽ റൺസ് വിജയങ്ങൾ (ടീം, റൺസ്, എതിരാളി, വർഷം)

  • ഇന്ത്യ 317 റൺസ് -ശ്രീലങ്ക -2023
  • ആസ്‌ത്രേലിയ -309 റൺസ് -നെതർലൻഡ്‌സ് -2023
  • സിംബാബ്‌വേ -304 റൺസ് -യുഎസ്എ -2023
  • ഇന്ത്യ -302 റൺസ് -ശ്രീലങ്ക -2023
  • ന്യൂസിലൻഡ് -290 റൺസ് -അയർലൻഡ് -2008
  • ആസ്‌ത്രേലിയ -275 റൺസ് -അഫ്ഗാനിസ്ഥാൻ -2015
  • ദക്ഷിണാഫ്രിക്ക -272 റൺസ് -സിംബാബ്‌വേ -2010
  • ദക്ഷിണാഫ്രിക്ക -258 റൺസ് -ശ്രീലങ്ക -2012
  • ഇന്ത്യ -257 റൺസ് -ബെർമുഡ -2007
  • ദക്ഷിണാഫ്രിക്ക -257 റൺസ് -വെസ്റ്റിൻഡീസ് -2015

    Most runs Victory in ODIs; India ranks first and Fourth in the record list

TAGS :

Next Story