Quantcast

ഇൻഡോർ ഏകദിനം: ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം;ഡാരിൽ മിച്ചലിനും ഗ്ലെൻ ഫിലിപ്സിനും സെഞ്ച്വറി

MediaOne Logo

Sports Desk

  • Published:

    18 Jan 2026 6:25 PM IST

ഇൻഡോർ ഏകദിനം: ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം;ഡാരിൽ മിച്ചലിനും ഗ്ലെൻ ഫിലിപ്സിനും സെഞ്ച്വറി
X

ഇൻഡോർ: ഇന്ത്യ ന്യുസിലാൻഡ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ 338 റൺസ് വിജയ ലക്ഷ്യം. ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും സെഞ്ച്വറികളുടെ മികവിലാണ് കിവീസ് റൺമല തീർത്തത്. അർശ്ദീപും ഹർഷിത് റാണയും മൂന്ന് വിക്കറ്റുകൾ വീതം നേടി.

ടോസ് നഷ്ടപെട്ട ബാറ്റിങ്ങിനിറങ്ങിയ ന്യുസിലണ്ടിന് തുടക്കത്തിലേ പിഴച്ചു. ആദ്യ രണ്ട് ഓവറിൽ അഞ്ചു റൺസ് നേടുന്നതിനിടെ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഹെൻഡ്രി നികോൾസിനെ അർശ്ദീപും ഡെവോൺ കോൺവെയെ ഹർഷിത് റാണയുമാണ് പുറത്താക്കിയത്. പക്ഷെ പിന്നാലെ വന്ന ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും തകർപ്പൻ ബാറ്റിങ്ങിന്റെ ബലത്തിലാണ് ന്യുസിലാൻഡ് മികച്ച സ്കോറിലെത്തിയത്. 219 റൺസാണ് ആ കൂട്ടുകെട്ടിൽ നിന്ന് പിറന്നത്. 131 പന്തിൽ 15 ബൗണ്ടറികളും മൂന്ന് സിക്സറുകളും പറത്തി 137 റൺസാണ് മിച്ചൽ സ്കോർ ചെയ്തത്. അതെ സമയം 88 പന്തിൽ ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്സറുകളും പറത്തി 103 റൺസാണ് ഫിലിപ്സ് അടിച്ചെടുത്തത്. 6.3 എക്കണോമിയിൽ ബൗൾ ചെയ്ത് മൂന്ന് വിക്കറ്റുകൾ നേടിയ അർശ്ദീപ് സിങ്ങാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ്. ക്രീസിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വിരാട് കൊഹ്ലിയുമാണുള്ളത്. 11 റൺസുമായി രോഹിത് ശർമയാണ് പുറത്തായത്.

TAGS :

Next Story