Quantcast

ജയിച്ചിട്ടും പുറത്തായി പാകിസ്താൻ; ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിലേക്ക് മുന്നേറി

MediaOne Logo

Sports Desk

  • Published:

    28 Feb 2026 11:51 PM IST

ജയിച്ചിട്ടും പുറത്തായി പാകിസ്താൻ; ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിലേക്ക് മുന്നേറി
X

കൊളംബോ: സൂപ്പർ ഏട്ടിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയിട്ടും പാകിസ്താൻ ലോകകപ്പിൽ നിന്ന് പുറത്തായി. റൺ റേറ്റിൽ മുന്നിട്ട് നിൽക്കുന്ന ന്യൂസിലൻഡ് സെമിയിലേക്ക് യോഗ്യത നേടി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 212 റൺസാണ് സ്കോർ ചെയ്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 147 റൺസിൽ പിടിച്ചുകെട്ടാനുള്ള പാകിസ്താന്റെ ശ്രമം വിഫലമായി. 207 റണ്സിലാണ് ശ്രീലങ്ക വീണത്.

ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഓപ്പണർമാരായ ഷഹിബ്‌സാദ ഫർഹാന്റെയും ഫഖർ സമാന്റെയും തകർപ്പൻ ബാറ്റിങ്ങിന്റെ മികവിൽ കൂറ്റൻ സ്കോറിലെത്തി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 212 റസാണ് പാക്ക് നിര നേടിയത്. 60 പന്തിൽ ഒമ്പത് ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി 100 റൺസാണ് ഷഹിബ്‌സാദ ഫർഹാൻ നേടിയത്. അതെ സമയം ഫഖർ സമാൻ 42 പന്തിൽ 84 റൺസും നേടി. പുറകെ വന്നവരാരും രണ്ടക്കം കടന്നില്ല. ശ്രീലങ്കക്കായി മൂന്ന് വിക്കറ്റുകളുമായി ദിൽഷാൻ മധുശങ്ക തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 147 റൺസിൽ പിടിച്ചുകെട്ടുക എന്ന ലക്ഷ്യമായിരുന്നു പാകിസ്താ നുണ്ടായിരുന്നത്. എന്നാൽ മാത്രമേ 65 റൺസിന്റെ വിജയം നേടി നെറ്റ് റൺ റേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാൻ സാധിക്കുകയുള്ളു. പക്ഷെ തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും പവൻ രത്‌നായകയുടേയും ക്യാപ്റ്റൻ ദുസൻ ഷണകയുടെയും അർദ്ധ സെഞ്ച്വറിയുടെ മികവിൽ ശ്രീലങ്ക 207 റൺസ് സ്കോർ ചെയ്തു. രത്‌നായക 58 റൺസുമാ ഷണക 76 റൺസുമാണ് സ്കോർ ചെയ്തത്. അതോടെ പാകിസ്താനും ന്യൂസിലൻഡിനും മൂന്ന് പോയിന്റ് വീതമാണെങ്കിലും +1.390 നെറ്റ് റൺ റേറ്റിൽ നിൽക്കുന്ന കിവീസ് സെമി ഫൈനലിലേക്ക് യോഗ്യത നേടി.

TAGS :

Next Story