'റോയൽ സെഞ്ച്വറി'; കിങ് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തി ബെംഗളൂരുവിന് ആറ് വിക്കറ്റ് ജയം

റായ്‌പൂർ: കൊൽക്കത്തയെ തകർത്ത് ബെംഗളൂരു ഐപിഎൽ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആറ് വിക്കറ്റുകൾക്കാണ് ബെംഗളൂരുവിന്റെ ജയം. കൊൽക്കത്ത ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കേ ബെംഗളൂരു മറികടന്നു. വിരാട് കൊഹ്‌ലി സെഞ്ച്വറിയുമായി കളംനിറഞ്ഞാടി. ഐപിഎല്ലിൽ തന്റെ ഒമ്പതാം സെഞ്ച്വറിയാണ് താരം കുറിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് സ്കോർ ചെയ്തത്. അർധ സെഞ്ച്വറി കുറിച്ച അങ്ക്ക്രിഷ് രഘുവൻഷിയാണ് ടീമിലെ ടോപ് സ്‌കോറർ. 46 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി 71 റൺസാണ് താരം സ്കോർ ചെയ്തത്. 32 റൺസ് നേടിയ കാമറൂൺ ഗ്രീനും 49 റൺസ് നേടിയ റിങ്കു സിങ്ങും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. റിങ്കുവിന്റെയും ഗ്രീനിന്റെയുമൊപ്പം രഘുവൻഷി പടുത്തിയർത്തിയ കൂട്ടുകെട്ടുകളാണ് കൊൽക്കത്തയുടെ ഇന്നിങ്സിൽ നിർണായകമായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 19.1 ഓവറിൽ ലക്ഷ്യം മറികടന്നു. ചേസ് മാസ്റ്റർ വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് ബെംഗളൂരുവിന്റെ ജയം. 60 പന്തിൽ മൂന്ന് സിക്‌സും 11 ഫോറുമടക്കം 105 റൺസാണ് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. ദേവദത്ത് പടിക്കലും സപ്പോർട്ടിങ് റോൾ ഭങ്ങിയാക്കി. ബെത്തേൽ, പട്ടിദാർ, ടിം ഡേവിഡ് എന്നിവരുടെ വിക്കറ്റുകളും ബെംഗളൂരുവിന് നഷ്ടമായി. ജയത്തോടെ 16 പോയിന്റുമായി ബെംഗളൂരു പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
മെയ് 17 ഞായറാഴ്ച പഞ്ചാബ് കിങ്‌സുമായാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ഗുജറാത്ത് ടൈറ്റൻസാണ് കൊൽക്കത്തയുടെ അടുത്ത എതിരാളി.
Adjust Story Font
16

