Quantcast

സഞ്ജു സാംസണെ ഒഴിവാക്കി; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

MediaOne Logo

Sports Desk

  • Published:

    6 July 2026 10:41 PM IST

സഞ്ജു സാംസണെ ഒഴിവാക്കി; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
X

ന്യൂ ഡൽഹി: സിംബാബ്‌വെക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. എന്നാൽ മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ വർഷത്തെ ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം സഞ്ജുവിനെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തിന് വിശ്രമം അനുവദിച്ചതാണോ അതോ ഒഴിവാക്കിയതാണോ എന്ന കാര്യത്തിൽ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം, 15-കാരനായ കൗമാര താരം വൈഭവ് സൂര്യവൻഷിയെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമക്ക് പകരം പ്രഭ്‌സിമ്രൻ സിങ്ങിന് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് വിളിവന്നു. ശ്രീലങ്കയിൽ നടന്ന ഇന്ത്യ എ ടീമിന്റെ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് പ്രഭ്‌സിമ്രന് തുണയായത്.

റിങ്കു സിങ്, അശോക് ശർമ, യാഷ് താക്കൂർ, ഹർഷ് ദുബെ എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ, ഇംഗ്ലണ്ട് പര്യടനത്തിലുള്ള വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, ഹർഷിത് റാണ, രവി ബിഷ്‌ണോയ് എന്നിവരെ ഒഴിവാക്കി.

ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ തിലക് വർമയാണ്. ജൂലൈ 23, 25, 26 തീയതികളിൽ ഹരാരെയിലാണ് മത്സരങ്ങൾ നടക്കുക.

TAGS :

Next Story