Quantcast

'ലണ്ടനിലേക്ക് പറക്കാൻ സ്പെഷ്യൽ ഫ്ലൈറ്റ്'; ഗോസിപ്പുകൾക്ക് രസകരമായ പ്രതികരണവുമായി കോഹ്ലി

MediaOne Logo

Sports Desk

  • Published:

    22 March 2026 7:01 PM IST

ലണ്ടനിലേക്ക് പറക്കാൻ സ്പെഷ്യൽ ഫ്ലൈറ്റ്; ഗോസിപ്പുകൾക്ക് രസകരമായ പ്രതികരണവുമായി കോഹ്ലി
X

ബംഗളുരു: ഐപിഎൽ സീസന്റെ ഇടയിൽ ലണ്ടനിലേക്ക് പറക്കാൻ സ്‌പെഷ്യൽ ഫ്ലൈറ്റ് വേണമെന്ന് ആർസിബി മാനേജ്മെന്റിനോട് വിരാട് കൊഹ്‌ലി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ പല മാധ്യമങ്ങളും അത് ഏറ്റെടുക്കയും ചെയ്തു. 'വേൾഡ് ഇൻ ലിസ്റ്റ് 24 ഹവേഴ്സ്' എന്ന ഇൻസ്റ്റാഗ്രാം പേജ് ആണ് വാർത്ത പങ്കുവെച്ചത്. എന്നാൽ സൂപ്പർ താരം അതിന് രസകരമായ പ്രതികരണവുമായാണ് രംഗത്ത് വന്നത്.

ആ വാർത്ത സ്വന്തം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ രണ്ട് ചിരിക്കുന്ന ഇമോജികളോടോപ്പം പങ്കുവെക്കുകയാണ് വിരാട് കൊഹ്‌ലി ചെയ്തത്. ഐപിഎൽ മത്സരങ്ങൾക്കിടയിൽ മൂന്ന് ദിവസത്തിലധികം വ്യത്യാസം വന്നാൽ കൊഹ്‌ലി ലണ്ടനിലേക്ക് പോയി അടുത്ത മത്സരത്തിന് ഒരു ദിവസം മുമ്പ് ടീമിനൊപ്പം ചേരുമെന്നാണ് ഗോസിപ് വാർത്തയിലുണ്ടായിരുന്നത്.

എന്നാൽ കൊഹ്‌ലി ബംഗളുരു ടീമിൽ സഹ താരങ്ങൾക്കൊപ്പം പരിശീലനത്തിലാണ്. അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആർസിബി തന്നെ പങ്കുവെക്കുന്നുണ്ട്. മാർച്ച് 28ന് സുറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചിന്നസ്വാമിയിലാണ് ആർസിബിയുടെ ആദ്യ മത്സരം.

TAGS :

Next Story