Quantcast

ഇന്ത്യക്കെതിരെ കളിക്കാൻ കാനറികൾ; ബ്രസീൽ- ഇന്ത്യ സൗഹൃദ മത്സരം ഒക്ടോബറിൽ

ആദ്യമായാണ് ബ്രസീൽ ടീം ഇന്ത്യയിലെത്തുന്നത്

MediaOne Logo

Web Desk

  • Published:

    30 July 2026 9:35 PM IST

ഇന്ത്യക്കെതിരെ കളിക്കാൻ കാനറികൾ; ബ്രസീൽ- ഇന്ത്യ സൗഹൃദ മത്സരം ഒക്ടോബറിൽ
X

ന്യൂഡൽഹി: ഇന്ത്യയിലെ ഫുട്‌ബോൾ പ്രേമികൾ കാത്തിരുന്ന അപൂർവ നിമിഷം ഒടുവിൽ യാഥാർഥ്യമാകുന്നു. ബ്രസീൽ ദേശീയ സീനിയർ ഫുട്‌ബോൾ ടീം ഇന്ത്യയിൽ കളിക്കാനെത്തുന്നു. ഒക്ടോബർ മൂന്നിനാണ് ബ്രസീൽ ടീം എത്തുന്നത്.

ആദ്യമായാണ് ബ്രസീൽ ടീം ഇന്ത്യയിലെത്തുന്നത്. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-ബ്രസീൽ മത്സരം നടക്കുക. മത്സരം ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബ്രസീൽ ടീമിന് ഇന്ത്യയിലെ ആരാധകർ നൽകിയ പിന്തുണക്കുള്ള സമ്മാനമായാണ് കാനറികൾ ഇന്ത്യയിലെത്തുന്നത്.

TAGS :

Next Story