Quantcast

സ്പെയ്നിൽ ബിഗ് സർപ്രൈസ്; റയൽ ക്യാപ്റ്റൻ കാർവഹാളിന്‌ ലോകകപ്പ് പ്രാഥമിക സ്‌ക്വാഡിൽ സ്ഥാനമില്ല; ബാഴ്‌സ താരം ഗാവി ടീമിൽ

MediaOne Logo

Sports Desk

  • Published:

    12 May 2026 7:04 PM IST

സ്പെയ്നിൽ ബിഗ് സർപ്രൈസ്; റയൽ ക്യാപ്റ്റൻ കാർവഹാളിന്‌ ലോകകപ്പ് പ്രാഥമിക സ്‌ക്വാഡിൽ സ്ഥാനമില്ല; ബാഴ്‌സ താരം ഗാവി ടീമിൽ
X

മാഡ്രിഡ്: 2026 ലോകകപ്പിനുള്ള സ്‌പെയ്ൻ ടീമിന്റെ പ്രാഥമിക സ്‌ക്വാഡിൽ റയൽ മാഡ്രിഡ് ക്യാപ്റ്റൻ ഡാനി കാർവഹാളിന് സ്ഥാനമില്ല. അതെ സമയം ബാഴ്‌സ താരം ഗാവി ടീമിൽ ഇടംപിടിച്ചു. പരിക്കുകളാണ്‌ കാർവഹാൾ ലാ ഫ്യൂവെന്റയുടെ 55 അംഗ പ്രാഥമിക സ്‌ക്വാഡിൽ നിന്ന് പുറത്താകാൻ കാരണം.

സീസണിന്റെ അവസാന സമയത്ത് അനുഭവപ്പെട്ട ശാരീരിക പ്രശ്നങ്ങളും പിന്നാലെ വന്ന പരിക്കും വിനയായതോടെയാണ് കാർവഹാളിനെ ഒഴിവാക്കാൻ സ്‌പെയ്ൻ നിർബന്ധിതരായത്. പരിക്ക് കാരണം സീസണിലെ അവസാന എൽ ക്ലാസ്സിക്കോ പോരാട്ടത്തിലും താരത്തിന് കളിക്കാൻ സാധിച്ചില്ല. എന്നിരുന്നാലും റയലിൽ നിന്ന് മൂന്ന് താരങ്ങൾ ലാ ഫ്യുവന്റയുടെ സ്‌ക്വാഡിൽ ഇടം പിടിച്ചു. പ്രതിരോധ നിര താരങ്ങളായ ഡീൻ ഹുയ്സനും, ഫ്രാൻ ഗ്രേഷ്യയുടെ സ്‌ട്രൈക്കർ ഗോൺസാലോ ഗാർഷ്യയുമാണ് ആ മൂന്ന് താരങ്ങൾ. ബാഴ്‌സയുടെ കസാദോക്കും മാർക് ബെർണാലിനും സ്ഥാനം ലഭിച്ചില്ല എന്നാണ് റിപ്പോർട്ട്.

TAGS :

Next Story