Quantcast

ചാമ്പ്യൻസ് ലീഗ്: ബാർസലോണക്ക് ആദ്യ ജയം; പിന്നിൽ നിന്ന് ജയിച്ചുകയറി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഓൾഡ് ട്രഫോഡിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ അത്‌ലാൻറ രണ്ടുഗോൾ നേടി യുണൈറ്റഡിനെ ഞെട്ടിച്ചു

MediaOne Logo

Sports Desk

  • Updated:

    2021-10-21 05:02:44.0

Published:

21 Oct 2021 4:50 AM GMT

ചാമ്പ്യൻസ് ലീഗ്: ബാർസലോണക്ക് ആദ്യ ജയം; പിന്നിൽ നിന്ന് ജയിച്ചുകയറി മാഞ്ചസ്റ്റർ യുണൈറ്റഡ്
X

ചാമ്പ്യൻസ് ലീഗിൽ പിന്നിൽ നിന്ന് ജയിച്ചുകയറി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രഫോഡിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ അത്‌ലാൻറ രണ്ടുഗോൾ നേടി യുണൈറ്റഡിനെ ഞെട്ടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മാർകസ് റാഷ്‌ഫോർഡും ഹാരി മഗ്യോറും വല കുലുക്കിയപ്പോൾ യുണൈറ്റഡ് ഒപ്പമെത്തി. പിന്നീട് റൊണാൾഡോയുടെ ഗോളിലൂടെ ടീം വിജയവും കണ്ടെത്തി. ഡൈനാമോ കീവിനെതിരെ ഒരു ഗോളടിച്ച് ബാർസലോണ ടൂർണമെൻറിലെ ആദ്യ ജയം കയ്യിലാക്കി. ബെൻഫിക്കക്കെതിരെ ബയേൺ മ്യൂണിക്കും മാൽമോക്കെതിരെ ചെൽസിയും നാലു ഗോൾ നേടി വിജയിച്ചു. സെനിത്തിനെതിരെ യുവന്റസ് ഒരു ഗോൾ വിജയം നേടി.

TAGS :

Next Story