Quantcast

അവസാന മത്സരത്തിൽ ജയം; വിജയഗോൾ നേടി ഫാലോ എൻഡിയായെ; ഗോവയെ തോൽപിച്ചത് 2-1ന്

ഗോവയെ തോൽപിച്ച് പട്ടികയിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു

MediaOne Logo

Sports Desk

  • Published:

    18 May 2026 10:15 PM IST

അവസാന മത്സരത്തിൽ ജയം; വിജയഗോൾ നേടി ഫാലോ എൻഡിയായെ; ഗോവയെ തോൽപിച്ചത് 2-1ന്
X

കൊച്ചി: ഐഎസ്എൽ സീസണിലെ അവസാന മത്സരത്തിൽ എഫ്‌സി ഗോവയെ 2-1ന് തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലോങ്ങ് റേഞ്ചർ ഗോളിലൂടെ കെവിൻ യോക്ക് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. 61ാം മിനിറ്റിൽ മലയാളി താരം നെമിൽ നേടിയ ഗോളിലൂടെ ഗോവ സമനില പിടിച്ചെങ്കിലും മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കി നിൽക്കേ ഫാലോ എൻഡിയായെ വിജയഗോൾ നേടി.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 47ാം മിനിറ്റിലാണ് ഫ്രഞ്ച് താരം കെവിൻ യോക്ക് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ബോക്സിന്റെ ഇടത് ഭാഗത്തുനിന്ന് യോക്ക് ബോക്സിന്റെ അരികത്തുകൂടെ ഡ്രിബിൾ ചെയ്‌തുകയറി താരം ഉതിർത്ത ഷോട്ട് ഗോവ ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ വലയിലെത്തി. 61ാം മിനിറ്റിൽ ബ്രൈസൺ ഫെർണാണ്ടസ് നൽകിയ പാസ് ഭംഗിയായി വലയിലെത്തിച്ച് മുഹമ്മദ് നെമിൽ എഫ്‌സി ഗോവക്ക് സമനില ഗോൾ നൽകി. എന്നാൽ മത്സരം 80ാം മിനിറ്റിൽ ലഭിച്ച കോർണറിലൂടെ ഫാലോ എൻഡിയായെ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടി. ഫ്രാഞ്ചുവാണ് ഗോളിന് അസിസ്റ്റ് നൽകിയത്.

ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും 20 പോയിന്റുമായി എഫ്‌സി ഗോവ ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

TAGS :

Next Story