Quantcast

'ട്രോഫി തിരികെ നൽകില്ല'; സിഎഎഫിന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ സെനഗൽ

വിഷയത്തിൽ കായിക തർക്ക പരിഹാര കോടതിയെ സമീപിക്കാൻ സെനഗൽ

MediaOne Logo

Sports Desk

  • Published:

    18 March 2026 7:39 PM IST

ട്രോഫി തിരികെ നൽകില്ല; സിഎഎഫിന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ സെനഗൽ
X

ഡാകാർ: ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം മൊറോക്കോക്ക് നൽകാനുള്ള കോണ്ഫെറഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോളിന്റെ തീരുമാനത്തിനെതിരെ അപ്പീൽ നാൽകാനൊരുങ്ങി സെനഗൽ. വിഷയത്തിൽ കായിക തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്നാണ് സെനഗൽ ഫുട്ബോൾ ഫെഡറേഷൻ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. അഫ്‌കോൺ ഫൈനൽ കഴിഞ്ഞ് രണ്ട് മാസങ്ങൾക്ക് ശേഷം ചൊവാഴ്ച രാത്രിയാണ് സിഎഎഫ് മൊറോക്കോക്ക് കിരീടം നൽകിയതായി പ്രഖ്യാപിച്ചത്.

മത്സരത്തിന്റെ അധിക സമയത്ത് മൊറോക്കോക്ക് പെനാൽറ്റി നൽകാനുള്ള തീരുമാനത്തെ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ മൈതാനം വിട്ട് പോകുവകയുണ്ടായി. റഫറിയുടെ അനുവാദമില്ലാതെ മൈതാനം വിട്ട സെനഗൽ തോൽവി വഴങ്ങിയതായി അപ്പീൽ കമ്മിറ്റി വിലയിരുത്തി.

എന്നാൽ, ഈ നടപടി "അനീതി നിറഞ്ഞതും അസ്വീകാര്യവുമാണെന്ന്" എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സെനഗൽ ഫെഡറേഷൻ പ്രതികരിച്ചു. ഈ തീരുമാനം ആഫ്രിക്കൻ ഫുട്ബോളിന്റെ വിശ്വാസ്യത തകർക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.

TAGS :

Next Story