Quantcast

മെസ്സി, ഒപ്പമുണ്ട് ഇപ്പോഴുമയാള്‍; അവസാനിക്കുമ്പോൾ ആളിക്കത്തുന്ന തീയായി റൊണോൾ‍ഡോ

റൊണാൾഡോ പോർച്ചുഗലിനായി ഇതുവരെ 198 മത്സരങ്ങളിൽ നിന്ന് 122 ഗോളുകൾ നേടികഴിഞ്ഞു. അയാൾ കളിക്കുന്ന ഓരോ കളിയും ഒരു അന്താരാഷ്ട്ര റെക്കോർഡ് സൃഷ്ടിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-27 14:03:39.0

Published:

27 March 2023 12:24 PM GMT

മെസ്സി, ഒപ്പമുണ്ട് ഇപ്പോഴുമയാള്‍; അവസാനിക്കുമ്പോൾ ആളിക്കത്തുന്ന തീയായി റൊണോൾ‍ഡോ
X

മുപ്പത്തിയെട്ടുകാരനായ റൊണാൾഡോ ഇപ്പോൾ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ഓരോ മത്സരവും തന്റെ അവിശ്വസനീയമായ റെക്കോർഡുകളുടെയും നേട്ടങ്ങളുടെയും പട്ടികയിലേക്ക് ചേർക്കാനുള്ള ശ്രമത്തിലാണ് താരം. കഴിഞ്ഞ നവംബർ മാസത്തിൽ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റ‍‍ഡും തമ്മിൽ പരസ്പര സമ്മതത്തോടെ കരാർ റദ്ദാക്കി താരത്തെ റിലീസ് ചെയ്‌തിരുന്നു. സൗദി അറേബ്യയിലെ അൽ നാസറിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം മുൻ ക്ലബ്ബുകളായ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിൽ നിന്നുമുളള ക്ലബ്ബ് കരിയറിലെ കുത്തനെയുളള ഇടിവാണെന്നാണ് ഫുട്ബോള്‍ ലോകം അഭിപ്രായപ്പെടുന്നത്. തന്റെ അവസാന ലോകകപ്പിൽ പങ്കെടുത്ത റൊണാൾ‍‍ഡോക്ക് മത്സരങ്ങളിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ക്വാർട്ടർ ഫൈനലിൽ പോർച്ചു​ഗൽ സ്വിറ്റ്സർലൻഡിനെ 6-1ന് തോൽപ്പിച്ച മത്സരത്തിലും, മൊറോക്കോയ്‌ക്കെതിരായ സെമിഫൈനൽ മത്സരത്തിലും കോച്ച് ഫെർണാണ്ടോ സാന്റോസ് താരത്തെ ബെ‍ഞ്ചിലിരിത്തിയിരുന്നു.



തന്റെ ദീർഘകാല എതിരാളിയായ ലയണൽ മെസ്സി യൂറോപ്പ്യൻ ഫുട്ബോളിൽ ആധിപത്യം പുലർത്തിയതും അർജന്റീന ലോകകപ്പ് ജയിച്ചത് കാണേണ്ടി വന്നതും അയാളിലെ പ്രൊഫഷണൽ ഈ​ഗോക്ക് ചൂടുപിടിപ്പിച്ചിരിക്കും. സൗദി പ്രോ ലീഗിൽ ആരും ചർച്ച ചെയ്യപ്പെടാത്ത ​ദിവസങ്ങൾ! എന്നാൽ റൊണാൾഡോയുടെ മിന്നുന്ന അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴ്ത്താൻ മികച്ച അവസരമുണ്ടായിട്ടും, പുതിയ പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് അയാളെ ടീമിലേക്ക് തിരഞ്ഞെടുത്തു: "ഞാൻ പ്രായം നോക്കുന്നില്ല -- റൊണാൾഡോ വളരെ മികച്ച താരം. ടീമിന്റെ പ്രധാനമാണ്."

200 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യത്തെ ഫുട്ബോൾ കളിക്കാരനാകാനുള്ള അവസരം മാർട്ടിനെസ് നല്‍‌കിയതിലൂടെ പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച കളിക്കാരനോട് ആദരവ് പ്രകടിപ്പിക്കുകയായിരിക്കാം. മുൻ ബെൽജിയം കോച്ചിന് റാഫേൽ ലിയോ, ജോവോ ഫെലിക്‌സ്, ഡിയോഗോ ജോട്ട റാമോസ് എന്നിങ്ങനെ നിരവധി ആക്രമണ ഓപ്ഷനുകൾ ഉണ്ടായിട്ടും വ്യാഴാഴ്ച ലിച്ചെൻ‌സ്റ്റെയ്‌നെതിരെ 4-0 ന് വിജയിച്ച മത്സരത്തിൽ ലിയോ, ജോട്ട, റാമോസ് എന്നിവരെ ബെഞ്ചിലിരുത്തി റൊണാൾഡോയെ മുന്നേറ്റ നിരയെയും ടീമിനെയും നയിക്കാൻ നിയോ​ഗിച്ചത് പരിശീലകന് അയാളിലുളള വിശ്വാസമാണ് കാണിക്കുന്നത്. രണ്ട് തവണ സ്കോർ ചെയ്ത് അയാൾ ആ വിശ്വാസം കാക്കുകയും ചെയ്തു. ലക്സംബർ​ഗിനെ ആറു ​ഗോളിന് തകർത്ത മത്സരത്തിൽ ഒരിക്കൽ കൂടി ഇരട്ട​ഗോൾ നേടി ആ വിശ്വാസം അരക്കെട്ടുറപ്പിച്ചു.

റൊണാൾഡോ കരുത്താർജിച്ച് പോരാടാനുറച്ചാൽ, ജൂൺ 20 ന് റെയ്‌ക്‌ജാവിക്കിൽ ഐസ്‌ലാൻഡിനെതിരായ യൂറോ 2024 യോഗ്യതാ മത്സരത്തിൽ 200-മത്സരം എന്ന അത്യപൂർവ്വ നേട്ടത്തെ അയാൾ പുൽകും. ഭാവിയെ മുൻനിർത്തി ടീമിനെ ഉടച്ചു വാർക്കാൻ മാർട്ടിനെസ് തീരുമാനിച്ചാൽ അത് ക്രിസ്ത്യാനോയുടെ അന്താരാഷ്ട്ര കരിയറിന് അവസാനം കുറിക്കും. എന്നാൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന കരിയറിൽ പോർച്ചു​ഗലിനെ ഉയർത്തികൊണ്ടുവരാൻ റൊണാൾഡോ എണ്ണമറ്റ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അതിനാൽ ജർമ്മനിയിലെ യൂറോ 2024 വരെ പോർച്ചുഗൽ ടീമിൽ തുടരാനുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ തള്ളിക്കളയരുത്.

2024 യൂറോ കപ്പ് ആകുമ്പോഴേക്കും അദ്ദേഹത്തിന് 39 വയസ്സ് തികയും. ഒരുപക്ഷെ സൗദിയിലേക്കുള്ള കൂടുമാറ്റം തന്റെ അന്താരാഷ്ട്ര കരിയർ യൂറോയിലേക്ക് നീട്ടുക എന്ന അവസാന ലക്ഷ്യത്തോടെയുള്ള മറ്റൊരു ത്യാഗമായിരുന്നു. പ്രതിവർഷം 75 മില്യൺ ഡോളർ എന്ന ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനായി അൽ നാസറിലേക്ക് മാറുന്നത് റൊണാൾഡോയുടെ ഭാഗത്തുനിന്ന് ഒരു സാമ്പത്തിക ത്യാഗമായിരുന്നില്ല. പക്ഷേ പ്രീമിയർ ലീഗിലെ പ്രകടനത്തിൽ കിതച്ച് തളരാൻ അയാൾ ഒരുക്കമായിരുന്നില്ല.



സൗദി അറേബ്യയിലെ കളിസമയം അദ്ദേഹത്തിന്റെ ഊർജം സംരക്ഷിക്കാനും തന്റെ കരിയർ വിപുലീകരിക്കാനും സഹായിക്കുമെങ്കിൽ, യൂറോപ്പിലെ ശ്രദ്ധയിൽ നിന്ന് അകന്നുപോകുന്നത്, 2003-ൽ യുണൈറ്റഡിൽ തന്റെ ആദ്യ സമയത്ത്, ഭാരങ്ങൾ ഒന്നുമില്ലാത്ത ചെറുപ്പക്കാരനെപ്പോലെ, പ്രസരിപ്പോടെ കളിക്കാൻ പ്രാപ്തനാക്കിയേക്കാം. കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സൗദി അറേബ്യയിലേക്കുള്ള മാറ്റം കരിയര്‍ പരിഗണിക്കുമ്പോള്‍ തന്ത്രപ്രധാനവും സാമ്പത്തികമായി ലാഭകരവുമാണ്.

റൊണാൾഡോ പോർച്ചുഗലിനായി ഇതുവരെ 198 മത്സരങ്ങളിൽ നിന്ന് 122 ഗോളുകൾ നേടികഴിഞ്ഞു. അയാൾ കളിക്കുന്ന ഓരോ കളിയും ഒരു അന്താരാഷ്ട്ര റെക്കോർഡ് സൃഷ്ടിക്കുന്നു. എല്ലാ ഗോളുകളും കണക്കിലെടുക്കുന്നു, കാരണം അദ്ദേഹത്തിന്റെ എതിരാളിയായ മെസ്സി ഇപ്പോൾ അർജന്റീനയ്ക്കായി 99 ​ഗോൾ നേടി പുറകിൽ തന്നെയുണ്ട്.

റൊണാൾ‍ഡോയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും അയാളെ എഴുതി തള്ളിയ സമയങ്ങളിലെല്ലാം അയാൾ മൈതാനത്ത് മറുപടി നൽകിയി‍ട്ടുണ്ട്. അയാൾ റെക്കോർ‍ഡുകൾ പി​ടിച്ചെടുക്കാൻ തീരുമാനിച്ചാൽ അയാളെ തടയുക പ്രയാസമായിരിക്കും. അയാളിൽ കാൽപന്തിനോടുളള ആവേശം അണയാതിരിക്കുമ്പോൾ അ​ഗ്നിയായി കിരീട പോരാട്ടങ്ങളിൽ ഇനിയും 'സി.ആര്‍ 7നെ' കാണാം.

TAGS :

Next Story