Quantcast

ഫോർമുല വൺ ബഹ്‌റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീ റെയ്‌സുകൾ റദ്ദാക്കിയേക്കും

MediaOne Logo

Sports Desk

  • Updated:

    2026-03-14 16:37:34.0

Published:

14 March 2026 10:05 PM IST

ഫോർമുല വൺ ബഹ്‌റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീ റെയ്‌സുകൾ റദ്ദാക്കിയേക്കും
X

ബഹ്‌റൈൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഫോർമുല വൺ ബഹ്റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീ റെയ്‌സുകൾ റദ്ദാക്കിയേക്കും. ഞായറാഴ്ചയോടെ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുമെന്ന് റിപ്പോർട്ട്.

ഏപ്രിൽ 10 മുതൽ 12 വരെ നടത്താനിരുന്ന ബഹ്‌റൈൻ ഗ്രാൻഡ്പ്രീ, ഏപ്രിൽ 17 മുതൽ ഏപ്രിൽ 19 വരെ നടത്താനിരുന്ന സൗദി അറേബ്യൻ ഗ്രാൻഡ്പ്രീ റെയ്‌സുകളാണ് റദ്ദാക്കൽ ഭീഷണിയിലുള്ളത്.

ഫോർമുല വൺ സംപ്രേഷണാവകാശമുള്ള സ്കൈ സ്പോർട്സ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഞായറാഴ്ച രാത്രിയോടെ ഈ വിഷയത്തിൽ ഔദ്യോഗികമായ തീരുമാനം ഉണ്ടാകും. റദ്ദാക്കുന്ന റെയ്‌സുകൾക്ക് പകരമായി മറ്റ് റെയ്‌സ് വെക്കില്ലയെന്നും 24ൽ നിന്ന് 22 റേയ്‌സുകളായി നിലവിലെ സീസണിൽ ചുരുക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റെയ്‌സുകൾ മാറ്റിവെച്ചാൽ ഏപ്രിൽ അവസാനം നടക്കുന്ന ജാപ്പനീസ് ഗ്രാൻഡ്പ്രീ കഴിഞ്ഞാൽ ഒരു മാസത്തെ ഇടവേളക്ക് ശേഷമാകും അടുത്ത റെയ്സിലേക്ക് പോകുക.

അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ ആക്രമണം തുടരുമ്പോൾ ഇറാനിയൻ ഡ്രോണുകളും മിസൈലുകളും ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ആക്രമണം തുടരുന്നതായി റിപ്പോർട്ട് ചെയ്യുന്നു. മാനമായിലാണ് ബഹ്‌റൈൻ ഗ്രാൻഡ്പ്രീക്കായെത്തുന്ന ഫോർമുല വൺ സ്റ്റാഫുകളും, താരങ്ങളും താമസിക്കാറുള്ളത്. മാർച്ച് 26 മുതൽ 28 വരെ ഖത്തറിൽ നടക്കാനിരുന്ന വേൾഡ് എൻഡ്യൂറൻസ് ചാംപ്യൻഷിപ് സീരീസിന്റെ ആദ്യ റെയ്‌സ് നേരത്തെ മാറ്റിവെച്ചിരുന്നു.

TAGS :

Next Story