ഹോക്കിയിൽ ഹൈ ഫൈ; വിവാദങ്ങളില്ലാതെ ഇന്ത്യ - പാകിസ്താൻ ഹോക്കി മത്സരം

ജോഹോർ ബഹ്‌റു: ഇന്ത്യ പാകിസ്താൻ അണ്ടർ 21 ഹോക്കി മത്സരത്തിന് മുന്നോടിയായി ഹൈ ഫൈ നൽകി താരങ്ങൾ. മലേഷ്യയിൽ നടക്കുന്ന സുൽത്താൻ ഓഫ് ജോഹോർ കപ്പ് മത്സരത്തിലാണ് സംഭവം. ചൊവ്വാഴ്ച മലേഷ്യയിലെ ജോഹോർ ബഹ്‌റുവിൽ വെച്ചാണ് മത്സരം നടന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മയിലുള്ള ബന്ധം സങ്കീർണമായ സാഹചര്യത്തിൽ ഏഷ്യ കപ്പ് ക്രിക്കറ്റിലും, വനിതാ ലോകകപ്പ് മത്സരത്തിലും താരങ്ങൾ ഹസ്തദാനത്തിന് വിസമ്മതിച്ചിരുന്നു. എന്നാൽ അതിലൊരു മാറ്റമാണ് ജോഹോർ ബഹ്‌റുവിൽ കണ്ടത്.
കഴിഞ്ഞ മാസം ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്താനും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോളും താരങ്ങൾ ഹസ്ത ദാനത്തിന് വിസമ്മതിച്ചിരുന്നു. മത്സരത്തിന് മുന്നോടിയായി ടോസ് നടക്കുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാകിസ്താൻ ക്യാപ്റ്റൻ അലി അഘയും കൈ കൊടുക്കാൻ വിസമ്മതിച്ചിരുന്നു. മത്സര ശേഷവും ആ നിലപാടിൽ തന്നെയാണ് ഇന്ത്യൻ ടീം തുടർന്നത്. ഫൈനലിൽ പാകിസ്ഥാനെ പരാജപ്പെടുത്തിയ ശേഷം ട്രോഫി ഏറ്റു വാങ്ങാനെത്തിയ ഇന്ത്യൻ ടീമിന് പിസിബി പ്രസിഡന്റും ഏഷ്യൻ ക്രിക്കറ്റ് ബോർഡ് പ്രെസിഡന്റുമായ മൊഹ്സിന് നഖ്‌വി ട്രോഫി കൈ മാറാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഈ മാസം നടന്ന ഇന്ത്യ - പാകിസ്താൻ വനിതാ ലോകകപ്പ് മത്സരത്തിലും ഇരു താരങ്ങളും കൈ കൊടുക്കാൻ വിസമ്മതിച്ചു. പക്ഷെ അതിൽ നിന്നും വേറിട്ടൊരു പെരുമാറ്റമാണ് അണ്ടർ 21 ഹോക്കി ടീം കാഴ്ച വെച്ചത്.
Adjust Story Font
16

