Quantcast

അസർബൈജാൻ ഗ്രാൻഡ്പ്രീ; മാക്സ് വേർസ്റ്റാപ്പന് സീസണിലെ നാലാം ജയം

MediaOne Logo

Sports Desk

  • Published:

    21 Sept 2025 6:57 PM IST

അസർബൈജാൻ ഗ്രാൻഡ്പ്രീ; മാക്സ് വേർസ്റ്റാപ്പന് സീസണിലെ നാലാം ജയം
X

ബാക്കു: അസർബൈജാൻ ഗ്രാൻഡ്പ്രീയിൽ മാക്സ് വേർസ്റ്റാപ്പന് ജയം. പോൾ പൊസിഷനിൽ നിന്ന് തുടങ്ങി റേസിലുടനീളം വേർസ്റ്റാപ്പൻ മുന്നിൽ തന്നെയായിരുന്നു. മെഴ്സിഡസിന്റെ ജോർജ് റസ്സൽ രണ്ടാം സ്ഥാനത്തും വില്യംസ് റേസിങ്ങിന്റെ കാർലോസ് സൈൻസ് മൂന്നാമതും ഫിനിഷ് ചെയ്തു. 2021ന് ശേഷം വില്യംസ് ടീമിന്റെ ആദ്യ പോഡിയമാണിത്. ആദ്യ ലാപ്പിൽ തന്നെ ചാംപ്യൻഷിപ് ലീഡർ ഓസ്കാർ പിയാസ്ട്രി പുറത്തായി. ഫെറാറി കാറുകൾ എട്ടും ഒമ്പതും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.

മെഴ്സിഡസ് താരം അന്റോനെല്ലി, ലിയാം ലോസൺ, സുനോടാ എന്നിവർ നാല് മുതൽ ആറു വരെയുള്ള സ്ഥാനങ്ങളിലെത്തി. ചാമ്പ്യൻഷിപ്പിൽ രണ്ടാമതുള്ള ലാൻഡോ മോറിസ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഫെറാറി കാറുകളിൽ ലൂയിസ് ഹാമിൽട്ടൺ എട്ടാമതും ചാൾസ് ലക്ലർക്ക് ഒമ്പതാം സ്ഥാനത്തുമെത്തി. റേസിംഗ് ബുൾസ് താരം ഇസാക് ഹജ്ജാർ ആദ്യ പത്ത് പൂർത്തിയാക്കി.

TAGS :

Next Story