Quantcast

പരിക്ക് വില്ലനായി; ഫ്രഞ്ച് ഓപ്പണിൽ നിന്ന് കാർലോസ് അൽകാറസ് പിന്മാറി

MediaOne Logo

Sports Desk

  • Published:

    25 April 2026 5:36 PM IST

പരിക്ക് വില്ലനായി; ഫ്രഞ്ച് ഓപ്പണിൽ നിന്ന് കാർലോസ് അൽകാറസ് പിന്മാറി
X

മാഡ്രിഡ്: നിലവിലെ ചാമ്പ്യൻ കാർലോസ് അൽക്കറാസ്‌ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി. വലത് കൈകോഴയിലേറ്റ പരിക്കാണ് സ്പാനിഷ് താരത്തിന് വിനയായത്. സോഷ്യൽ മീഡിയയിലൂടെയാണ്‌ താരം ഈ വിവരം പുറത്തുവിട്ടത്.

2026 ഏപ്രിലിൽ നടന്ന ബാഴ്‌സലോണ ഓപ്പൺ ടെന്നിസിൽ വെച്ചാണ് അൽക്കറാസിന് പരിക്ക് പറ്റിയത്. ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ വിജയിക്കുകയും പിന്നാലെ പരിക്ക് മൂലം പിന്മാറുകയും ചെയ്തു. എന്നാൽ ഫ്രഞ്ച് ഓപ്പൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കേ തന്റെ സോഷ്യൽ മീഡിയ ഹാന്റിലിലൂടെ ടൂർണമെന്റിൽ നിന്നുള്ള താരത്തിന്റെ പിന്മാറ്റം അറിയിച്ചത്. ഫ്രഞ്ച് ഓപ്പണ് പുറമെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മാഡ്രിഡ് ഓപണും മെയ് ആറിന് റോമിൽ തുടങ്ങാനിരിക്കുന്ന ഇറ്റാലിയൻ ഓപണും കാർലോസിന്‌ നഷ്ടമാകും.

"ഇന്ന് നടത്തിയ പരിശോധനകൾക്ക് ശേഷം, വിവേകപൂർണ്ണമായ ഒരു തീരുമാനമെടുക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. പരിക്കിന്റെ സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമായി റോം, ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റുകളിൽ നിന്ന് ഞാൻ പിന്മാറുന്നു. പരിക്കിന്റെ പുരോഗതി വിലയിരുത്തിയ ശേഷം എന്ന് കോർട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് തീരുമാനിക്കും. ഇത് എനിക്ക് പ്രയാസകരമായ സമയമാണ്, എങ്കിലും കൂടുതൽ കരുത്തോടെ ഞാൻ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്." എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ താരം കുറിച്ചത്.

TAGS :

Next Story