ആപ്പിളിന്റെ സർജിക്കൽ സ്‌ട്രൈക്ക് ; ഐ ഫോൺ 16 ന് വിലകുറച്ചു; പുതിയ വില അറിയാം
മറ്റ് പ്രമുഖ കമ്പനികളും ഐഫോൺ മാതൃകയിൽ വില കുറക്കാൻ നിർബന്ധിതരാവുമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം

മുംബൈ: സ്മാർട്ട് ഫോൺ വിപണിയിലെ മത്സരം മുറുകുന്നതിനിടെ ആപ്പിളിന്റെ സർജിക്കൽ സ്‌ട്രൈക്ക്. ഐഫോൺ 16 മോഡലുകൾക്കാണ് വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഉത്സവ സീസൺ സെയിൽസിൽ വിലക്കുറവ് വലിയ നേട്ടമാക്കാമെന്നാണ് ആപ്പിൾ കണക്ക് കൂട്ടുന്നത്. ഐ ഫോൺ 16 ന് 8000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. വിലക്കുറവ് ബേസ് മോഡലിന് മാത്രമല്ല എന്ന പ്രത്യേകത കൂടിയുണ്ട്. സ്റ്റോറേജ് കൂടിയ മോഡലുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഐ ഫോൺ 16 ബേസ് മോഡലിന് 77,900 രൂപയായിരുന്നത് എട്ടായിരം രൂപ കുറച്ച് 69,900 രൂപയാക്കിയിരിക്കുന്നത്. മുമ്പ് ഐഫോൺ 15 ലോഞ്ച് ചെയ്ത സമയത്തും 77,900 രൂപയായിരുന്നു ബേസ് മോഡൽ വില. എന്നാൽ, ഐ ഫോൺ 16 വില ഒറ്റയടിക്ക് 8000 രൂപ കുറച്ചതോടെ സ്മാർട്ട് ഫോൺ വിപണിയിൽ മത്സരം കനത്തു. മികച്ച പെർഫോമൻസും ക്യാമറുമായി ഉപഭോക്താക്കളുടെ ഇഷ്ടഫോണായി മാറിയതിന് പിന്നാലെയുള്ള വിലക്കുറവ് മറ്റ് കമ്പനികൾക്ക് ഉണ്ടാവുന്ന വെല്ലുവിളി ചെറുതല്ല. മറ്റ് പ്രമുഖ കമ്പനികളും ഐഫോൺ മാതൃകയിൽ വില കുറക്കാൻ നിർബന്ധിതരാവുമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.
ചെറിയ ചെറിയ കോണ്ടന്റ് ക്രിയേറ്റേഴ്‌സ്, വിദ്യാർഥികൾ എന്നിവരെ ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ പുതിയ നീക്കം. വില കുറച്ചെങ്കിലും ഫീച്ചറിലോ സ്‌പെസിഫിക്കേഷനിലോ യാതൊരു കോമ്പ്രമൈസും കമ്പനി വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എ 18 ചിപ്പിൽ തന്നെയാണ് ഫോൺ ലഭിക്കുക. ആപ്പിളിന്റെ ഈ നീക്കത്തിന് ഉപഭോക്താക്കൾക്കിടയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
Adjust Story Font
16

