Quantcast

പണി മുടക്കി ഫെയ്സ്ബുക്കും കുടുംബവും; തിരിച്ചെത്തുമെന്ന് മറുപടി

ഫെയ്സ്ബുക്കും മറ്റ് സേവനങ്ങളും തകരാറിലായ വിവരം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    14 March 2019 12:15 AM IST

പണി മുടക്കി ഫെയ്സ്ബുക്കും കുടുംബവും; തിരിച്ചെത്തുമെന്ന് മറുപടി
X

ലോകത്താകമാനം പണി മുടക്കി ഫെയ്സ്ബുക്കും സംഘവും. മണിക്കൂറുകളായി ലോകത്തിന്റെ വിവിധയിടങ്ങളിൽ ഫെയ്സബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം സേവനങ്ങൾ അവതാളത്തിലായിരിക്കുകയാണ്.

വെബ്സെെറ്റുകൾ നിരീക്ഷിക്കുന്ന ‍ഡൗൺഡെക്റ്റർ.കോം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം അമേരിക്ക, ദക്ഷിണ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ സോഷ്യൽ മീഡിയ ഭീമന് പ്രവർത്തന തകരാറ് സംഭവിച്ചിരിക്കുകയാണ്. ഇന്ത്യയിലും വിവിധയിടങ്ങളിൽ ഫെയ്സ്ബുക്ക് ആപ്പ് ഉൾപ്പടെ ലഭ്യമാവുന്നില്ല. ഫെയ്സ്ബുക്ക് കുടുംബം പണി മുടക്കിയതോടെ, ട്വിറ്ററിൽ ‘ഫെയ്സ്ബുക്ക് ഡൗൺ’ ‘ഇന്‍സ്റ്റഗ്രാം ഡൗൺ’ എന്നീ ഹാഷ് ടാഗുകള്‍ ട്രെന്റിംഗ് ആയിരിക്കുകയാണ്.

സി.നെറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഫെയ്സ്ബുക്കും മറ്റ് സേവനങ്ങളും തകരാറിലായ വിവരം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തകരാർ സംബന്ധിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ഫെയ്സ്ബുക്ക് വക്താവ്, പ്രശ്നം ഉടൻ പരിഹരിക്കുന്നതാണെന്നും അറിയിച്ചു.

TAGS :
Next Story