'ഒറ്റക്കാകുമെന്ന ഭയം അവനെ അലട്ടുകയാണ്, എനിക്കൊന്ന് വാഷ്റൂമിൽ പോകാൻ പോലും ആകുന്നില്ല': പൊട്ടിക്കരഞ്ഞ് രണ്ടുവയസുകാരൻ്റെ അമ്മ, കയ്യടിച്ച് സോഷ്യൽ മീഡിയ
വീഡിയോ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു

- Published:
18 March 2026 7:28 PM IST

രണ്ടുവയസുകാരനായ ഒരു കുഞ്ഞിൻ്റെ അമ്മയുടെ ഹൃദയഭേദകമായ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തൻ്റെ മകനെ കുറിച്ച് പറഞ്ഞുകൊണ്ട് പൊട്ടിക്കരയുകയാണ് അവർ. അമ്മമാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പുതിയ ചർച്ചയ്ക്ക് ഇത് വളരെവേഗം തുടക്കമിട്ടു.
കുട്ടി എല്ലാകാര്യത്തിനും താനുമായി അങ്ങേയറ്റം അടുപ്പത്തിലാകുന്നതും അമിതമായി ആശ്രയിക്കുന്നതും അവന്റെ കാര്യങ്ങൾ നിറവേറ്റാനുമുളള ഓട്ടവും തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുവെന്നാണ് യുവതി വിഡിയോയില്‍ പറയുന്നു. കുഞ്ഞ് ഒരു മിനിറ്റ് പോലും തന്നിൽ നിന്ന് അകന്നു നിൽക്കാൻ അനുവദിക്കുന്നില്ലെന്ന് അമ്മ വിശദീകരിക്കുന്നു. തന്റെ അരികിൽ നിന്ന് കുട്ടി മാറുന്നില്ല. വാഷ്‌റൂമിൽ പോകാനോ ഒന്നും പാചകം ചെയ്യാനോ അനുവദിക്കുന്നില്ലെന്ന് അമ്മ പറയുന്നു. ജഷിത് സിങ് നരൂല എന്ന യുവതിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
കുഞ്ഞിന്റെ ഘട്ടത്തിൽ അമ്മമാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ജഷിത് സിങ് വീഡിയോ ആരംഭിക്കുന്നത്. കൊച്ച് കുഞ്ഞായിരിക്കുന്ന ഘട്ടത്തിൽ അമ്മമാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആളുകൾ എപ്പോഴും സംസാരിക്കാറുണ്ടെങ്കിലും കുഞ്ഞിന്റെ വളർച്ചയുടെ ഘട്ടത്തിൽ അമ്മമാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പരാമർശിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. മകന് തന്നോടുളള സ്നേഹവും അടുപ്പവും വിശ്വാസ്യതയും സന്തോഷം നല്‍കുന്നുണ്ടെങ്കിലും തനിക്ക് മറ്റൊന്നും ചെയ്യാനാകാത്തത് മാനസികമായി തളര്‍ത്തുകയാണെന്ന് ജഷിത് വ്യക്തമാക്കുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ അമ്മയാകുന്നതിന് പിന്നിലെ സത്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
'തന്റെ കുഞ്ഞ് ദിവസം മുഴുവൻ "അമ്മ ഗോദി" എന്ന് പറഞ്ഞാണ് വിളിക്കുന്നത്. കുഞ്ഞ് ഒരു മിനിറ്റ് പോലും മാറി നിൽക്കാൻ അനുവദിക്കാറില്ല. ഇപ്പോൾ വേർപെട്ടേക്കാമെന്ന ആശങ്ക അനുഭവിക്കുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തന്നോടൊപ്പമുണ്ടെങ്കിൽ മാത്രമേ അവന് സുരക്ഷിതത്വം തോന്നൂ. സ്വന്തം അച്ഛനോടോ മുത്തശ്ശിയോടോ പോലും താമസിക്കാൻ അവന് വളരെ ബുദ്ധിമുട്ടാണ്. അവന് ഞാനില്ലാതെ പറ്റില്ല, അവന് ഞാന്‍ ജീവനാണ് എന്നതെല്ലാം. എനിക്കും അവനൊപ്പം നില്‍ക്കുന്നത് സന്തോഷമുളള കാര്യമാണ്. എന്നാല്‍ പകലും രാത്രിയും മുഴുവനും എനിക്കാകുന്നില്ല' അവർ ദുഖത്തോടെ പറയുന്നു.
ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിലും, കുഞ്ഞിനോട് എത്രമാത്രം സ്നേഹമുണ്ടെന്നും അമ്മ പ്രകടിപ്പിക്കുന്നു. ചിലപ്പോൾ, കുട്ടികളുടെ അങ്ങേയറ്റത്തെ അടുപ്പം മാതാപിതാക്കൾക്ക് ഭാരമായി മാറുന്നുവെന്നും സ്വതന്ത്രമായ ഒരു ഇടം പോലും അവശേഷിക്കുന്നില്ലെന്നും അവർ സൂചിപ്പിക്കുന്നു. റീലിന്റെ ഒരു ഭാഗത്തിൽ, അവർ വികാരഭരിതയായി കരയുന്നു. കരഞ്ഞതുകൊണ്ട് താൻ ഒരു ദുർബലയായ അമ്മയാണെന്ന് അർഥമാക്കുന്നില്ലെന്നും, കരച്ചിൽ സമ്മർദത്തിനോ ക്ഷീണത്തിനോ ഉള്ള സ്വാഭാവിക പ്രതികരണമാണെന്നും അവർ പറയുന്നു. ഉള്ളിൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ പോലും, മാതാപിതാക്കൾക്ക് എല്ലായ്‌പ്പോഴും സംയമനം പാലിക്കുന്നത് പോലെ തോന്നുന്നുണ്ടെന്നും സ്വന്തം വികാരങ്ങൾ തുറന്നുപറയുന്നതിലൂടെ, മറ്റ് മാതാപിതാക്കൾക്ക് അവരുടെ വികാരങ്ങൾ തുറന്ന് സംസാരിക്കാൻ കഴിയുന്ന തരത്തിൽ സാഹചര്യം സാധാരണ നിലയിലാക്കാൻ പറ്റുമെന്നും അവർ പ്രതീക്ഷിക്കുന്നു. കുഞ്ഞുങ്ങളെ പരിപാലിക്കുന്ന അമ്മമാരോട് ദയ കാണിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നു. അമ്മമാർ ശാരീരികമായും വൈകാരികമായും ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്ന് അവർ പറയുന്നു. ഇത്തരം പ്രശ്നങ്ങൾ തുറന്ന് പറഞ്ഞതിന് സോഷ്യൽ മീഡിയയിൽ ധാരാളംപേരാണ് അവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Adjust Story Font
16
