Quantcast

'18 ലക്ഷം രൂപ': പ്ലംബർറുടെ വരുമാനം കേട്ട് ഞെട്ടി യുവാവ്, ജോലി രാജിവയ്ക്കുന്നതായി കമന്റ്, പോസ്റ്റ് വൈറൽ

2023 മോഡൽ ഹ്യുണ്ടായ് ക്രെറ്റ കാർ സ്വന്തമായുള്ള ഇദ്ദേഹം, നാട്ടിൽ പുതിയ വീട് നിർമ്മിക്കുകയും കൃഷിഭൂമി വാങ്ങുകയും ചെയ്തിട്ടുണ്ട്

MediaOne Logo

ലാൽകുമാർ

  • Updated:

    2026-03-17 07:08:48.0

Published:

17 March 2026 12:27 PM IST

18 ലക്ഷം രൂപ: പ്ലംബർറുടെ വരുമാനം കേട്ട് ഞെട്ടി യുവാവ്, ജോലി രാജിവയ്ക്കുന്നതായി കമന്റ്, പോസ്റ്റ് വൈറൽ
X

ഉയർന്ന വരുമാനമുള്ള ജോലി ഏതാണെന്ന് അന്വേഷിക്കുന്ന തിരക്കിലാണ് വിദ്യാർഥികൾ ഉൾപ്പെടുന്ന പുതിയ തലമുറ. കോർപ്പറേറ്റ് ജോലിയിൽ നിന്നുണ്ടാകുന്ന മാനസിക സമ്മർദം കാരണം ജോലി രാജിവയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. ഇന്നാൽ ഇത് മാത്രമാണ് മികച്ച വരുമാനത്തിലേക്കുള്ള വഴിയെന്ന് വിശ്വസിക്കുന്നവർക്കിടയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് മുംബൈയിലെ ഒരു പ്ലംബറുടെ വരുമാന സംബന്ധിച്ച കണക്കുകൾ.

മുംബൈയിലെ ഒരു പ്ലംബർ പ്രതിവർഷം 18 ലക്ഷം രൂപ സമ്പാദിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. മുംബൈയിലെ ഒരു ടൗൺഷിപ്പിൽ നിന്നുള്ള യുവാവ് പൈപ്പ് ശരിയാക്കാൻ വന്ന പ്ലംബറുമായയി നടത്തിയ സംഭാഷണം പോസ്റ്റിൽ വിവരിക്കുന്നു. മുംബൈയിലെ മീര റോഡ്, ബോറിവാലി, കാണ്ടിവാലി എന്നിവിടങ്ങളിലെ ഒന്നിലധികം വലിയ റെസിഡൻഷ്യൽ ടൗൺഷിപ്പുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത് ഈ പ്ലംബർ ആണെന്ന് പോസ്റ്റിൽ പറയുന്നു.

വരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇവിടങ്ങളിലെ കരാറുകളിൽ നിന്നും വാർഷിക വരുമാനമായി 18 ലക്ഷം സമ്പാദിക്കുന്നതായി പ്ലംബർ വിശദീകരിക്കുന്നു. ഇതാണ് യുവാവിൽ ഞെട്ടലുണ്ടാക്കിയത്. തുടക്കത്തിൽ കണക്ക് അവിശ്വസനീയമായി തോന്നിയതായും എന്നാൽ പ്ലംബർ വിശദാംശങ്ങൾ പറഞ്ഞതോടെ ഇത് സ്ഥിരീകരിക്കുകയായിരുന്നുവെന്നും പറയുന്നു. മാത്രമല്ല, ഇയാൾ 2023ൽ ഹ്യുണ്ടായ് ക്രെറ്റ സ്വന്തമാക്കിയതായും, ഗ്രാമത്തിൽ തന്നെ ഒരു വീട് പണിയുകയും, കൃഷിഭൂമി വാങ്ങിക്കുകയും ചെയ്തതായും വിവരിക്കുന്നു.

"ആദ്യം അവൻ തമാശ പറയുകയാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ പിന്നീട് കണക്കുകൾ പറയാൻ തുടങ്ങി. അതേസമയം, ഇയാൾക്ക് 2023 മോഡൽ Hyundai Creta ഉണ്ടെന്നും, സ്വന്തം ഗ്രാമത്തിൽ ഒരു വീട് പണിതിട്ടുണ്ടെന്നും, കൃഷിയിടവും വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. പുള്ളി ശരിക്കും പണക്കാരനായിക്കഴിഞ്ഞു," ഉപയോക്താവ് പറഞ്ഞു. "ഇപ്പോഴത്തെ സാഹചര്യത്തിൽ, ജീവിതത്തെപറ്റിയുള്ള എന്റെ തീരുമാനങ്ങളെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ ജീവിക്കുന്ന കാലം തന്നെ ഇതാണ്, അല്ലേ?" യുവാവ് പറഞ്ഞു.

പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി,. മുംബൈ പോലുള്ള നഗരങ്ങളിലെ വൈദഗ്ധ്യമുള്ള ബ്ലൂ കോളർ (Blue collar) തൊഴിലാളികൾക്കുള്ള ക്ഷാമം കാരണമാണ് ഉയർന്ന വരുമാനം ലഭിക്കുന്നതെന്ന് നിരവധിപേർ വാദിച്ചു. "മുംബൈയിൽ പ്ലംബർമാർ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, യുഎസിലും ഓസ്ട്രേലിയയിലും അവർ എത്ര സമ്പാദിക്കുന്നുവെന്ന് നിങ്ങൾ പരിശോധിക്കണം!" മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേർത്തു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പോലുള്ള സാങ്കേതിക വിദ്യകൾ ലോകത്തെ കീഴടക്കുമ്പോഴും പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, മെക്കാനിക്കുകൾ തുടങ്ങിയവരുടെ സേവനം ഒഴിച്ചുകൂടാനാവാത്തതാണെന്ന് പലരും ചൂണ്ടിക്കാട്ടി. ജോലി രാജിവച്ച് ബ്ലൂ കോളർ ജോലിക്ക് പോകുന്നതായി പലരും പറയുന്നു.

TAGS :

Next Story