Quantcast

ബീഹാറിൽ നൂഡിൽസ് ഫാക്ടറിയിൽ പൊട്ടിത്തെറി; ആറ് മരണം

സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ വ്യവസായ സ്ഥാപനങ്ങളും തകർന്നിട്ടുണ്ട്. ഫാക്ടറിക്കകത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന

MediaOne Logo

Web Desk

  • Updated:

    2021-12-26 09:42:47.0

Published:

26 Dec 2021 9:28 AM GMT

ബീഹാറിൽ നൂഡിൽസ് ഫാക്ടറിയിൽ പൊട്ടിത്തെറി; ആറ് മരണം
X

ബിഹാറിലെ മുസാഫർപൂരിൽ നൂഡിൽസ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രണവ് കുമാർ പുറത്തുവിട്ടു. മുസാഫർപൂരിലെ ബേല എന്ന സുപ്രധാന വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ വ്യവസായ സ്ഥാപനങ്ങളും തകർന്നിട്ടുണ്ട്. ഫാക്ടറിക്കകത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. എഎസ് പി ജയകാന്തിന്റെ നേതൃത്വത്തിലാണ് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നത്. രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്ക് പിന്നാലെ അഗ്നി ശമന സേനയും എത്തിയത് രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ സഹായിച്ചു. ഇപ്പോൾ സംഭവ സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുകയാണ്.

TAGS :

Next Story