ഗസ്സയിലേക്കുളള സഹായ വിലക്ക് തുടര്‍ന്ന് ഇസ്രായേല്‍; മാനുഷിക ദുരന്തം കൂടുതല്‍ വ്യാപിക്കുമെന്ന് യുഎന്‍ വിദഗ്ധരുടെ മുന്നറിയിപ്പ്
ഗസ്സയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്നതിൽ നിന്നാണ് 37 അന്താരാഷ്ട്ര എൻജിഒകളെ വിലക്കിയിരിക്കുന്നത്.

- Updated:
2026-01-17 10:08:41.0

ഗസ്സ സിറ്റി: ഗസ്സയിലേക്കുള്ള സഹായ വിലക്ക് തുടരുന്ന സാഹചര്യത്തിൽ മാനുഷിക ദുരന്തം കൂടുതൽ വ്യാപകമാകുമെന്ന മുന്നറിയിപ്പുമായി സന്നദ്ധ സംഘടനകൾ. 37 സഹായ സംഘങ്ങൾക്കാണ് ഇസ്രായേല്‍ പുതുതായി വിലക്ക് ഏര്‍പ്പെടുത്തിയത്.
ഗസ്സയിലെ സഹായ സംഘടനകളെ നിരോധിക്കുന്നത്, വംശഹത്യയാൽ ഇതിനകം തകർന്ന ഒരു ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നതാണെന്ന് യുഎൻ വിദഗ്ധർ പറയുന്നു. 'ഈ നിരോധനം ഒറ്റപ്പെട്ട ഒരു നടപടിയല്ല, മറിച്ച് അധിനിവേശ ഫലസ്തീൻ പ്രദേശത്തെ മാനുഷിക പ്രവർത്തനങ്ങൾക്കെതിരായ ആസൂത്രിതമായ ആക്രമണത്തിന്റെയും ഗസ്സയുടെ ജീവനാഡി മനഃപൂർവ്വം തകർക്കുന്നതിന്റെയും മറ്റൊരു ഘട്ടമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്നതിൽ നിന്നാണ് 37 അന്താരാഷ്ട്ര എൻജിഒകളെ വിലക്കിയിരിക്കുന്നത്.
2023 ഒക്ടോബർ മുതൽ 500ലധികം മനുഷ്യാവകാപ്രവർത്തകരെയും കുറഞ്ഞത് 1,500 ആരോഗ്യ പ്രവർത്തകരെയുമാണ് ഇസ്രായേല്‍ സേന കൊലപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയും ദുരിതാശ്വാസപ്രവര്‍ത്തങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചുമുള്ള പ്രവര്‍ത്തനങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്. ഫലസ്തീൻ അഭയാർത്ഥികളുടെ ദുരിതാശ്വാസത്തിനും മനുഷ്യവികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎൻ ഏജൻസിയായ യുഎന്‍ആര്‍ഡബ്യൂൾ(UNRWA) ആണ് ഇതിന്റെ ഏറ്റവും വലിയ ഇര.
ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ കാരണം ഏകദേശം 50 മില്യൺ യുഎസ് ഡോളറിന്റെ സഹായമാണ് 2025 ഡിസംബർ 31 തടഞ്ഞത്. അതേസമയം പുതുതായി രൂപം നൽകിയ ഗസ്സ സമാധാന സമിതിയുടെ യോഗം സ്വിറ്റ്സർലൻഡിലെ ദാവോസിൽ അടുത്ത ദിവസം തന്‍റെ അധ്യക്ഷതയിൽ നടക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു.
Adjust Story Font
16
